കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയിടിവ് നേരിട്ട് പതഞ്ജലി... ബാബാ രാംദേവിന്റെ പരസ്യതന്ത്രങ്ങള്‍ക്ക് തിരിച്ചടിയോ

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക വിപണി ലക്ഷ്യമാക്കിയുള്ള ഇന്ത്യന്‍ ആയുര്‍വേദ ഉത്പന്നകമ്പനിയായ പതഞ്ജലി ശ്രേണിക്ക് വില്പനയില്‍ തിരിച്ചടി. വിപണിയിലെ മികച്ച എഫ്എംസിജിയാകാനുള്ള പത്ഞ്ജലിയുടെ കുതിപ്പിനാണ് വിപണി നഷ്ടം പുതിയ വെല്ലുവിളിയാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് വില്പന ഗണ്യമായ തോതില്‍ ഇടിഞ്ഞത്. ജിഎസ്ടി നല്കുന്നതില്‍ വന്ന വീഴ്ചയും പതഞ്ജലിയുടെ വിതരണശൃംഖലയുടെ കാര്യക്ഷമതാക്കറവുമാണ് കമ്പനിയുടെ വളര്‍ച്ചയില്‍ ആഘാതമായതെന്നാണ് വിലയിരുത്തുന്നത്.

<strong>ലാലിനെതിരെ രേവതി; എങ്ങനെ മനസിലാക്കും, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് എന്ത് ലൈംഗിക അധിക്ഷേപം</strong>ലാലിനെതിരെ രേവതി; എങ്ങനെ മനസിലാക്കും, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് എന്ത് ലൈംഗിക അധിക്ഷേപം

 വരുമാനത്തിൽ പത്ത് ശതമാനം ഇടിവ്!!

വരുമാനത്തിൽ പത്ത് ശതമാനം ഇടിവ്!!

യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അതിന്‍രെ വരുമാനത്തിന്റെ 10 ശതമാനം വരെ ഇടിവാണ് സംഭവിച്ചത്.8148 കോടി രുപയുടെ മാര്‍ക്കറ്റാണ് നഷ്ടമായതെന്ന് കെയര്‍ റേറ്റിംഗ് ബ്ലൂംബേര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.ജിഎസ്ടി മനസിലാക്കുന്നതില്‍ വന്ന വീഴ്ചയും സംരംഭത്തില്‍ വന്ന വീഴ്ചയുമാണ് ഇതിന് കാരണമായി പറയുന്നത്.

 പ്രതീക്ഷിച്ചത് 20000 കോടി

പ്രതീക്ഷിച്ചത് 20000 കോടി

കമ്പനി ഉടമയും ബ്രാന്റ് അംബാസഡറുമായ ബാബാ രാംദേവ് 20000 കോടിയാണ് കമ്പനിയുടെ ടാര്‍ഗറ്റ് ആയി കണക്കാക്കിയത്.എന്നാല്‍ 2012ലെ സാമ്പത്തിക വര്‍ഷത്തിന്റെ ടാര്‍ഗറ്റില്‍ നിന്നും 500 കോടിയുടെ കുറവാണ് 16 സാമ്പത്തികവര്‍ഷത്തിലുണ്ടായത്.നിലവില്‍ 12000 കോടിയാണ് കമ്പനിയുടെ വാര്‍ഷിക വരമാനം.ബാബാ രാംദേവിന്റെ 20000 കോടി സ്വപ്‌നം തകര്‍ത്തത് കമ്പനിയുടെ വിതരണശൃംഖലയിലെ പിഴവിന്റെ ഫലമായാണ്.

 വിലക്കുറവ് സ്വീകാര്യത നൽകി!!

വിലക്കുറവ് സ്വീകാര്യത നൽകി!!


വിപണിയിലെ മറ്റ് ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പന്നങ്ങളുടെ വിലക്കുറവാണ് പതഞ്ജലിക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യത നല്കിയത്.ഇത് കമ്പനിക്ക് കനത്ത എതിരാളികളെയും നേടിക്കൊടുത്തു.സെയില്‍സ് ടാര്‍ഗറ്റ് വര്‍ധിപ്പിച്ച കമ്പനിക്ക് പുതിയ വിപണി ലഭിക്കാത്തതാണ് വിപണിയിടിവിന് കാരണമായത്.

English summary
Patanjali ayurvedic products faces huge decrease in its sale due to supply chain management and gst issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X