പതഞ്ജലി കേസ്: ബാബാ രാംദേവിനേയും ബാലകൃഷ്‌ണയേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ഡല്‍ഹി: പതഞ്ചലിക്കെതിരെ വീണ്ടും ശക്തമായ നിലപാടുമായി സുപ്രീംകോടതി. കമ്പനി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയെന്ന കേസില്‍ പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും വീണ്ടും കോടതിയില്‍ ക്ഷമാപണം അറിയിച്ചെങ്കിലും ഇത് സ്വീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. "ഞങ്ങൾ അന്ധരല്ല" എന്ന് വ്യക്തമാക്കിയ കോടതി ഈ കേസില്‍ "ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ല" എന്നും പറഞ്ഞു.
ഒരേ പോലെ പല മാപ്പേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. പതഞ്ജലിക്കെതിരെ ഇത്രയും കാലമായി നടപടിയെടുക്കാത്തതിനെ തുടർന്ന് ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റിയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തനല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "മാപ്പപേക്ഷ കടലാസില്‍ മാത്രമാണ്. പക്ഷെ ഇത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ലയ. ഇത് ഉത്തരവാദിത്തം ഏറ്റെടുക്കലിൻ്റെ ബോധപൂർവമായ ലംഘനമായി ഞങ്ങൾ കരുതുന്നു," ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് എ അമാനുള്ളയും അധ്യക്ഷരായ ബെഞ്ച് പറഞ്ഞു.

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയതിനും ചില രോഗങ്ങൾക്ക് ചികിൽസ നൽകിയതിനും അലോപ്പതി ശാഖയെ വിമർശിച്ചതിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലായിരുന്നു പതഞ്ജലി ഉടമസ്ഥർക്കെതിരെ കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. 2023 നവംബർ 21 ന് കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാരോപിച്ച് ഇരുവർക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ് മൂലത്തിലൂടെ വ്യക്തമാക്കി. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.
പതഞ്ജലി സ്ഥാപകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, രജിസ്ട്രിക്ക് വേണ്ടി സംസാരിക്കാൻ കഴിയില്ലെന്നും മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍സത്യവാങ്മൂലം വായിച്ചപ്പോൾ ജസ്റ്റിസ് അമാനുല്ല പറഞ്ഞത് "നിങ്ങളുടെ സത്യവാങ്മൂലം കബളിപ്പിക്കുകയാണ്, ആരാണ് ഇത് തയ്യാറാക്കിയത്, ഞാൻ ആശ്ചര്യപ്പെടുന്നു." എന്നായിരുന്നു. ഇതോടെ വീഴ്ചയുണ്ടായതായി റോത്തഗിയും സമ്മതിച്ചു.
"മാപ്പ് പറഞ്ഞാൽ celdjx പോരാ. കോടതിയുടെ ഉത്തരവ് ലംഘിച്ചതിൻ്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കണം. ഈ കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല" എന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.
കേസ് വീണ്ടും 16ന് പരിഗണിക്കും. അന്ന് രാംദേവ് ഉൾപ്പെടെയുള്ളവർ വീണ്ടും നേരിട്ട് ഹാജരാകണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications