കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ ഫുഡ്പാര്‍ക്കില്‍ വീണ് ആനയ്ക്ക് ദാരുണ അന്ത്യം; അടുത്തിനിന്നും മാറാതെ ആനക്കുട്ടി

കൊമ്പനാന കുഴിയില്‍നിന്നും രക്ഷപ്പെട്ടപ്പോള്‍ വീഴ്ചയില്‍ കാലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിടിയാന ബുധനാഴ്ച രാത്രിയോടെ ചെരിയുകയായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

സോനിത്പുര്‍: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനായി നിര്‍മിക്കുന്ന ഫുഡ്പാര്‍ക്കില്‍ വീണ് ആനയ്ക്ക് ദാരുണമായ മരണം. അസമിലെ സോനിത്പുര്‍ ജില്ലയിലെ ബലിപരയിലാണ് സംഭവം. ഒരു കൊമ്പനാനയും പിടിയാനയും ആനക്കുട്ടിയുമാണ് ഫുട്പാര്‍ക്കിനായി എടുത്തിരുന്ന വലിയ കുഴിയില്‍ വീണത്.

കൊമ്പനാന കുഴിയില്‍നിന്നും രക്ഷപ്പെട്ടപ്പോള്‍ വീഴ്ചയില്‍ കാലൊടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പിടിയാന ബുധനാഴ്ച രാത്രിയോടെ ചെരിയുകയായിരുന്നു. ആനയ്‌ക്കൊപ്പമുണ്ടായിരുന്ന കുട്ടി അമ്മയുടെ വേര്‍പാട് അറിയാതെ ഒരുദിവസം മുഴുവന്‍ കുഴിയില്‍ ചുറ്റിപ്പറ്റിനിന്നത് കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ കാഴ്ചയായി. ആനക്കുട്ടിയെ പിന്നീട് കാസിരംഗ നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റി.

baba-ramdev

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അസം വനംവകുപ്പ് മന്ത്രി പര്‍മില റാണി അറിയിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ആനകളെ മന:പൂര്‍വം കുഴിയിലേക്ക് വീഴ്ത്തിയതാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവം പുറത്തുവന്നതോടെ വനമേഖലയില്‍ വലിയതോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബാബാ രാംദേവ് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വനമേഖല സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുകയായിരുന്നെന്നാണ് ആരോപണം. 150 ഏക്കര്‍ സ്ഥലത്ത് 1,000 കോടിരൂപയാണ് പതഞ്ജലി അസമില്‍ ഫുഡ് പാര്‍ക്കിനായി നിക്ഷേപിക്കുന്നത്.

English summary
Patanjali may face probe after elephant dies in its Assam plant pit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X