കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ഫത്വ; ഉത്പന്നങ്ങളില്‍ ഗോമൂത്രം ഇല്ലെന്ന് ബാബ രാംദേവിന്റെ പതഞ്ജലി

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: ബാബ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയില്‍ നിന്നും പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍ക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാംദേവിന്റെ അടുത്ത അനുയായിയായ ബാലകൃഷ്ണ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പതഞ്ജലി ഉത്പന്നങ്ങള്‍ക്കെതിരെ തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടന ഫത്വ പുറപ്പെടുവിച്ചിരുന്നു. പതഞ്ജലി ഉത്പന്നങ്ങളില്‍ ഗോമൂത്രം ഉപയോഗിച്ചിട്ടുണ്ടെന്നും ഗോമൂത്രം മുസ്ലീങ്ങള്‍ക്ക് ഹറാമാണെന്നുമാണ് ഫത്വയില്‍ പറഞ്ഞിരിക്കുന്നത്. തൗഹീദ് ജമാത് എന്ന സംഘടനയാണ് ഫത്വയ്ക്ക് പിന്നില്‍.

ramdev

എന്നാല്‍, ഇത് വ്യാജ പ്രചരണമാണെന്ന് ബാലകൃഷ്ണ പറഞ്ഞു. 8000 ഓളം ഉത്പന്നങ്ങള്‍ പതഞ്ജലിയില്‍ നിന്നും പുറത്തുവരുന്നുണ്ട്. ഇവയില്‍ 5 ഉത്പന്നങ്ങളില്‍ മാത്രമേ ഗോമൂത്രം ഉപയോഗിച്ചിട്ടുള്ളൂ. ഇത് ഉത്പന്നത്തിന്റെ മുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ഉന്നതഗുണനിലവാരമുള്ളതും വിലകുറഞ്ഞതുമാണ്. പാവങ്ങള്‍ക്ക് വാങ്ങി ഉപയോഗിക്കാവുന്നവിധത്തിലാണ് ഉത്പന്നങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങള്‍ അവരെയാണ് കാര്യമായി ബാധിക്കുക. ഉത്പന്നങ്ങളില്‍ സംശയമുള്ളവര്‍ക്ക് അത് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Ramdev’s aide says Out of nearly 800 Patanjali products only 5 contain cow urine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X