ആട്ട നൂഡില്‍സ് മാഗിയെ കടത്തിവെട്ടി ഒന്നാമതാകുമെന്ന് ബാബ രാംദേവ്
ഹരിദ്വാര്‍: ഇന്ത്യന്‍ നൂഡില്‍സ് വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ള മാഗിയെ, പതഞ്ജലിയുടെ ആട്ട നൂഡില്‍സ് കടത്തിവെട്ടുമെന്ന് യോഗ ഗുരു രാംദേവ്. പതഞ്ജലിയുടെ മറ്റ് ഉതപന്നങ്ങളെല്ലാം ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതാകുമെന്നും രാംദേവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പതഞ്ജലി കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ തന്നെ മാഗിയെ മറികടക്കും. 100 ടണ്‍ ആണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് 300-500 ടണ്‍ ആയി ഉടന്‍ ഉയര്‍ത്തും. വിപണിയില്‍ ആട്ട നൂഡില്‍സിനുള്ള ഡിമാന്റ് വര്‍ധിക്കുകയാണ്. യാതൊരുവിധ മായങ്ങളും ചേര്‍ക്കാത്തതാണ് പതഞ്ജലിയുടെ ആട്ട നൂഡില്‍സ് എന്നും രാംദേവ് പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ലിവര്‍ ഒഴിച്ച് മറ്റു കമ്പനികളെല്ലാം ഇന്ത്യയില്‍ നിന്നും ബിസിനസ് വഴി പണം വിദേശ രാജ്യത്തേക്ക് കടത്തുകയാണ്. അതികൊണ്ടുതന്നെ വിദേശ കമ്പനികളുടെ ഉത്പന്നങ്ങളെ മറികടക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. പതുക്കെയാണെങ്കിലും മാര്‍ക്കറ്റില്‍ പതഞ്ജലിയുടെ ഉതപന്നങ്ങള്‍ മുന്നേറുകയാണ്. ബഹുരാഷ്ട്ര കമ്പനികളെ അപേക്ഷിച്ച് പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ വില താരതമ്യേന കുറവാണെന്നും രാംദേവ് ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച്, ഏഴ് വര്‍ഷത്തിനുള്ളില്‍ പതഞ്ജലിലുടെ ലാഭം 5,000 കോടിയില്‍ നിന്നും 10,000 കോടി രൂപയായി ഉയരും. വിപണിയില്‍ നിന്നും ലഭിക്കുന്ന ലാഭം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് പതഞ്ജലി ചെലവഴിക്കുന്നതെന്നും രാംദേവ് പറയുന്നു. കള്ളപ്പണത്തിനെതിരായ കാമ്പയില്‍ തുടര്‍ന്നും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications