കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു: പതഞ്ജലി ഫുഡ്പാര്‍ക്ക് യുപിയില്‍ നിന്ന് മാറ്റുന്നു

  • By desk
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി സംസ്ഥാനത്ത് നിന്ന് മാറ്റാനൊരുങ്ങി ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദ ലിമിറ്റഡ്. ഗ്രേറ്റ് നോയിഡയില്‍ യമുന എക്‌സ്പ്രസ് വേയുടെ സമീപത്തായി ആരംഭിക്കാനിരുന്ന ആറായിരം കോടിയുടെ മെഗാ ഫുഡ് പാര്‍ക്കാണ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നത്.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. 425 എക്കറില്‍ ആരംഭിക്കുന്ന നിര്‍ദ്ദിഷ്ട് പദ്ധതിയുടെ ഭൂമി കൈമാറ്റത്തില്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.

 yogi

' സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ യുപിയിലെ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണ്' എന്ന് പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ മാധ്യമങ്ങളെ അറിയിച്ചു. നിര്‍ദ്ദിഷ്ട പദ്ധതി മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി മാസങ്ങളോളമായി ഞങ്ങള്‍ കാത്തിരുന്നിട്ടും അത് ലഭിച്ചില്ല. തീര്‍ത്തും നിരാശാജനകമായ സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബാബാ രാംദേവിനേ അനുനയിപ്പിക്കാനും തീരുമാനത്തില്‍ നിന്ന് പിന്‍മാറാനും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. അനുമതിക്കായി ചെറിയ തടസ്സങ്ങളെ ഉള്ളുവെന്നും അത് എത്രയും പെട്ടെന്ന് നീക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ബാബാരംദേവിനെ അറിയിച്ചു.

yogaguru

പദ്ധതിക്ക് അനുമതി നിഷേധിക്കുകയല്ല രേഖകളും വ്യവസ്ഥകളും പാലിക്കാന്‍ വേണ്ടി പതഞ്ജലി കമ്പനിക്ക് വേണ്ടി ഒരു മാസത്തെ സമയം നീട്ടികൊടുക്കുകയായിരുന്നെന്ന് സംസ്ഥാന ഭക്ഷ്യകാര്യ സെക്രട്ടറി ജെ പി മീന നേരത്തെ അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ബാബാരാംദേവിന്റെ പതഞ്ജലിയുടെ യുപിയിലെ മെഗാ ഫുഡ്പാര്‍ക്ക് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നിര്‍ദ്ദിഷ്ട പദ്ധതി സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് കമ്പനി എം ഡി മാധ്യമങ്ങളെ അറിയിച്ചു. അതേ സമയം അനുനയനീക്കവുമായി യോഗി ആദിത്യനാഥ് ബാബാരാംദേവിനെ ഫോണില്‍ വിളിച്ചു.

English summary
patanjali to shitf planned mega food park from up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X