ഇന്നവര്‍ തുണിയുടെ നീളം കുറച്ചു, നാളെ തുണിയില്ലാതെ വന്ന് നില്ക്കും; ദീപിക പദുകോണിനെതിരെ മുകേഷ് ഖന്ന
മുംബൈ: ഷാരൂഖ് ഖാന് - ദീപിക പദുകോണ്‍ ജോഡി ഒന്നിക്കുന്ന പത്താന് സിനിമയിലെ ഗാനരംഗം ഇതിനോടകം വിവാദമായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ വീഡിയോ സോംഗ് ദീപികയുടെ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ഇതിന് പിന്നാലെ ദീപികയുടെ ബിക്കിനിയുടെ നിറം കാവിയാണ് എന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ് എന്നുമായിരുന്നു തീവ്ര വലതുപക്ഷ സംഘടനകളുടെ വിമര്‍ശനം.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, എം എല്‍ എ രാം കദം എന്നിവര്‍ ഇതിനോടകം ഗാനരംഗത്തിന് എതിരേയും സിനിമക്കെതിരേയും രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് വരെ നരോത്തം മിശ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിനെതിരെ ശക്തിമാന് സീരിയലിലൂടെ പ്രശസ്തനായ നടന് മുകേഷ് ഖന്നയും രംഗത്തെത്തിയിരിക്കുകയാണ്.

ഗാനരംഗം ഹിന്ദുത്വയ്ക്ക് എതിരാണ് എന്നും സെന്‍സര്‍ ബോര്‍ഡ് എന്തുകൊണ്ടാണ് ഈ ഗാനരംഗം അനുവദിച്ചത് എന്നുമാണ് മുകേഷ് ഖന്ന ചോദിക്കുന്നത്. പത്താനിലെ 'ബേഷാരം രംഗ്' എന്ന് തുടുങ്ങുന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണ് എന്നും ഗാനത്തിലെ പ്രധാന പ്രശ്നം അശ്ലീലത ആണെന്നും മുകേഷ് ഖന്ന പറഞ്ഞു. സിനിമാ വ്യവസായം വലിയ കുഴപ്പത്തില്‍ എത്തിയിരിക്കുകയാണ് എന്നും മുകേഷ് ഖന്ന പറഞ്ഞു.

നമ്മുടെ രാജ്യം സ്പെയിനോ സ്വീഡനോ അല്ല. എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ കൊണ്ടുവരാന്‍ നിങ്ങള്‍ ധൈര്യപ്പെട്ട സ്ഥിതിക്ക് അടുത്തതായി നിങ്ങള്‍ അവരെ വസ്ത്രമില്ലാതെ കൊണ്ടുവരും എന്നും മുകേഷ് ഖന്ന ആരോപിച്ചു. ഗാനത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ എന്തുകൊണ്ടാണ് കട്ട് ചെയ്യാതെ വിട്ടത് എന്ന് സെന്‍സര്‍ ബോര്‍ഡിനോടും അദ്ദേഹം ചോദിച്ചു.

ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവര്‍ കാണുന്നില്ലേ? സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്ന സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ് ചാപല്യപ്പെടുത്താന് സാധിക്കും

ഇത് ഒ ടി ടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെന്‍സര്‍ ബോര്‍ഡിന് എങ്ങനെ അത് അനുവദിക്കാനാകും. പ്രകോപനപരമായ വസ്ത്രധാരണം അവര്‍ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ദീപിക പദുക്കോണിന്റെ കാവി വസ്ത്രവും ഷാരൂഖ് ഖാന്റെ പച്ച വസ്ത്രവും പ്രതിഷേധാര്‍ഹമാണെന്നും നിര്‍മ്മാതാക്കള്‍ അത് മാറ്റണമെന്നും ആയിരുന്നു നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നത്.

മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ പത്താന്റെ റിലീസ് ഭീഷണിയിലാകുമെന്നും നരോത്തം മിശ്ര ഭീഷണിപ്പെടുത്തിയിരുന്നു. 'ബേഷാരം രംഗ്' ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനാദരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നുമാണ് രാം കദം പറഞ്ഞിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications