കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സിനിമാ ജിഹാദ്.. ഷാരൂഖ് ഖാനെ ജീവനോടെ ചുട്ടെരിക്കണം, തിയേറ്ററില്‍ തീയിടും; അയോധ്യയിലെ പുരോഹിതന്‍

Google Oneindia Malayalam News

അയോധ്യ: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം പത്താന്‍ ഒരു വീഡിയോ സോംഗ് ഇറങ്ങിയതിന് പിന്നാലെ വിവാദത്തില്‍ ആയിരിക്കുകയാണ്. നായിക ദീപിക പദുകോണിന്റെ അതീവ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമായ ഗാനരംഗത്തില്‍ ദീപിക ധരിച്ച വേഷത്തെ ചൊല്ലിയാണ് വിവാദം പുറപ്പെട്ടത്. ബേഷാരം രംഗ് എന്ന ഗാനത്തില്‍ കാവി ബിക്കിനിയില്‍ ആണ് ദീപിക പദുകോണ്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതാണ് തീവ്ര ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ദീപിക പദുകോണ്‍ കാവി വസ്ത്രം ധരിച്ചത് ഹിന്ദു വിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും ഗാനരംഗം പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തി. ഷാരൂഖ് ഖാന്റേയും ദീപിക പദുകോണിന്റേയും ചിത്രങ്ങളും ഇവര്‍ കത്തിച്ചു. ചിത്രം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടവരില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വരെ ഉണ്ടായിരുന്നു.

1

ഇപ്പോഴിതാ അയോധ്യയിലെ പുരോഹിതരും പത്താന്‍ സിനിമയ്ക്കും ഷാരൂഖ് ഖാനും എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനെ നേരില്‍ കണ്ടുമുട്ടിയാല്‍ ജീവനോടെ ചുട്ടുകൊല്ലുന്നതിന് പോലും മടിക്കില്ല എന്നാണ് തപസ്വി ചാവ്നിയിലെ മഹന്ത് പരംഹന്‍സ് ആചാര്യ പറഞ്ഞത്. 'ബേഷാരം രംഗ്' ഗാനത്തില്‍ കാവി നിറത്തെ അപമാനിച്ചു എന്നും പരംഹംസ് ആചാര്യ കൂട്ടിച്ചേര്‍ത്തു.

സമ്പത്ത് കൂടും, പ്രശസ്തരാകും.. വെറും രാജയോഗമല്ല.. ശശ മഹാപുരുഷ രാജയോഗം! ഈ രാശിക്കാരാണോ നിങ്ങള്‍?സമ്പത്ത് കൂടും, പ്രശസ്തരാകും.. വെറും രാജയോഗമല്ല.. ശശ മഹാപുരുഷ രാജയോഗം! ഈ രാശിക്കാരാണോ നിങ്ങള്‍?

2

നമ്മുടെ സനാതന ധര്‍മ്മത്തിലെ ആളുകള്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുന്നു. ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. സിനിമാ ജിഹാദി ഷാ ഷാരൂഖ് ഖാനെ കാണാന്‍ സാധിച്ചാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടുകൊല്ലും. 'പത്താന്‍' സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ തീയിടും എന്നും പരംഹംസ് ആചാര്യ കൂട്ടിച്ചേര്‍ത്തു. 'പത്താന്‍' സിനിമ ബഹിഷ്‌കരിക്കണം എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്'; ടിജി മോഹന്‍ദാസിന് ശിവന്‍കുട്ടിയുടെ മറുപടി'നിറമല്ല മനുഷ്യനെ നിര്‍ണയിക്കുന്നത്'; ടിജി മോഹന്‍ദാസിന് ശിവന്‍കുട്ടിയുടെ മറുപടി

3

നേരത്തെ ഹനുമാന്‍ ഗര്‍ഹിയിലെ പൂജാരി മഹന്ത് രാജു ദാസും ചിത്രത്തിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ചിത്രത്തിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കെതിരെ ആണ് പ്രതിഷേധം കനക്കുന്നത്. മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് നരോത്തം മിശ്ര പറയുന്നത്. ചിത്രത്തിലെ ഗാനരംഗം പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങളുടെ മാക്ബുക്ക്, കിട്ടിയത് ഡോഗ് ഫുഡ്..! പരാതി പറഞ്ഞപ്പോളുള്ള മറുപടി കേട്ടോഓര്‍ഡര്‍ ചെയ്തത് ലക്ഷങ്ങളുടെ മാക്ബുക്ക്, കിട്ടിയത് ഡോഗ് ഫുഡ്..! പരാതി പറഞ്ഞപ്പോളുള്ള മറുപടി കേട്ടോ

4


ബി ജെ പി എം പി പ്രജ്ഞ്യാ സിംഗ് താക്കൂര്‍, എം എല്‍ എ രാം കദം എന്നിവരും പത്താന്‍ സിനിമക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ മുകേഷ് ഖന്നയും സിനിമയിലെ ദീപിക പദുകോണിന്റെ വേഷവിധാനത്തെ ചൊല്ലി പ്രതിഷേധിച്ചിരുന്നു. ഇന്ന് അല്‍പ വസ്ത്രധാരിയായി എത്തുന്നവര്‍ നാളെ പൂര്‍ണ നഗ്നരായി എത്തും എന്നായിരുന്നു മുകേഷ് ഖന്ന പറഞ്ഞത്. അതേസമയം പത്താന്‍ സിനിമക്ക് പിന്തുണയുമായി പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

English summary
Pathaan Controversy: Ayodhya seer Mahant Paramhans Acharya said he will burn Shah Rukh Khan alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X