കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറൊരു പണിയുമില്ലേ..? ഭോപ്പാലിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോ?; പ്രജ്ഞ സിംഗിനോട് സ്വര ഭാസ്‌കര്‍

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണിനും എതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന പത്താന്‍ എന്ന സിനിമയിലെ ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വേഷമാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.

കാവി ബിക്കിനി ധരിച്ചെത്തിയ ദീപിക പദുകോണും ഷാരൂഖും ബേഷാരം രംഗ് എന്ന ഗാനത്തിലൂടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് എന്നാണ് ഇവരുടെ വാദം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ നരോത്തം മിശ്ര, രാം കദം എം എല്‍ എ എന്നിവരാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.

1

പിന്നീട് ബി ജെ പി എം പി പ്രജ്ഞാ സിംഗ് താക്കൂറും സിനിമക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രജ്ഞാ സിംഗ് താക്കൂറിന് തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍. ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന സിനിമ കാണരുത് എന്നായിരുന്നു പ്രജ്ഞാ സിംഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നത്. പത്താന്‍ കാണരുതെന്ന് ഞാന്‍ ഹിന്ദുക്കളോട് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു പ്രജ്ഞ സിംഗ് താക്കൂര്‍ പറഞ്ഞത്.

ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്

2

ഇതിന് എതിരെയാണ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരു ജോലിയും ഇല്ലാത്തതിനാലാണ് പ്രജ്ഞ സിംഗ് താക്കൂര്‍ ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നത് എന്നായിരുന്നു സ്വര ഭാസ്‌കര്‍ പറഞ്ഞത്. തീവ്രവാദത്തിന് ആരോപിതയായ എം പി പ്രജ്ഞാ സിംഗ് താക്കൂര്‍ ഭോപ്പാലിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോ? വളരെ വിചിത്രമായി തോന്നുന്നു എന്നായിരുന്നു സ്വര ഭാസ്‌കര്‍ പറഞ്ഞത്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

നേരത്തെ നേരത്തെ വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാവും ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. 'പത്താന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ കാവിയെ ബേഷാരം എന്ന് വിളിക്കുന്നത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. ഇത് ലജ്ജാകരമാണ്. ഹിന്ദു സമൂഹം ഈ സിനിമ സ്വീകരിക്കില്ല. കാവിയെ നാണംകെട്ടെത് എന്ന് വിളിക്കുന്നു.

ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍

4

ഹിന്ദു സ്ത്രീയെ കാവി വസ്ത്രം ധരിച്ച് ഇസ്ലാമിക് ജിഹാദികളുടെ കളിപ്പാവയായി കാണിക്കുന്നു. ഇത് ധീരമായ രംഗമാണോ? ഹിന്ദു വിരുദ്ധതയ്ക്കും ഒരു പരിധിയുണ്ട്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഷാരൂഖ് ഖാന്റെ വൈഷ്‌ണോ ദേവി ക്ഷേത്ര സന്ദര്‍ശനത്തേയും അദ്ദേഹം വിമര്‍ശിച്ചു.

5

ഇത് ദേവിയെ അപമാനിക്കലാണെന്നും പാട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ നടന്‍ മുകേഷ് ഖന്നയും സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് അല്‍പ വസ്ത്രധാരിയായ സ്ത്രീകളെ കാണിക്കുന്നവര്‍ നാളെ പൂര്‍ണ നഗ്നത കാണിക്കാനും മടിക്കില്ല എന്നായിരുന്നു മുകേഷ് ഖന്ന പറഞ്ഞത്.

English summary
Pathaan Controversy: Swara Bhaskar lashes out Pragya Thakur on her boycott pathaan remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X