പത്താന്‍ കോട്; പാകിസ്ഥാന്‍ നടപടി ആരംഭിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ 4 പേര്‍ കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട നാലുപേരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ബാഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ശനിയാഴ്ച ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെയുള്ളവര്‍ക്കാണ് ഇന്ത്യ തെളിവുകള്‍ കൈമാറിയത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശ പ്രകാരമാണ് തെളിവുകള്‍ കൈമാറിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ കാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചതെന്നും ആരോപണമുണ്ട്.

അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നാലുപേരെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തന്നെയായിരിക്കുമെന്ന സംശയം ശക്തമാണ്.
ഇതുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍ നടപടി എടുക്കാന്‍ വൈകുന്നതിനാല്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. മറ്റുള്ള രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അന്വേഷണത്തിന് പാകിസ്ഥാന്‍ തയാറായിരിക്കുന്നത്. അതേ സമയം ദില്ലിയില്‍ ആഭ്യന്തര മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്ന ഉന്നതതലയോഗം തുടരുകയാണ്.












Click it and Unblock the Notifications