Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട്ട് ഭീകരാക്രമണം; കേന്ദ്രത്തിന് ഗുതര വീഴ്ചപറ്റിയെന്ന് പാര്‍ലമെന്ററി സമിതി

ദില്ലി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ തടയാനുള്ള സംവിധാനം പരിമിതമാണെന്നും പത്താന്‍കോട്ട് ഭീകരാക്രമണം തടയാന്‍ കഴിയാതിരുന്നത് കേന്ദ്രത്തിന് പറ്റിയ ഗുരുതര വീഴ്ചയാണെന്നും പാര്‍ലമെന്ററി സമിതി. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും പാര്‍ലമെന്ററി സമിതി വിലിരുത്തി.

ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണം തടയുന്നതില്‍ പഞ്ചാബ് സംസ്ഥാന പോലീസ് സ്വീകരിച്ച നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വലിയ സുരക്ഷാ സംവിധാനങ്ങളുള്ള വ്യോമത്താവളത്തില്‍ ഏങ്ങിനെ തീവ്രവാദികള്‍ കയറി എന്നത് ഗൗരവമായി എടുക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Pathankot attack

വ്യോമത്താവളത്തിന്റെ ചുറ്റുമതില്‍ സുരക്ഷ ഉറപ്പാക്കും വിധം നിര്‍മ്മിച്ചതായിരുന്നില്ല. അക്രമം നടക്കുമ്പോള്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്യോമത്താവളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് ഭീകരാക്രമണം നടന്നത്. രാജ്യത്തെ ഏഴ് സൈനീകരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായമില്ലാതെ ഒരിക്കലും ഭീകരര്‍ക്ക് ഇന്ത്യയുടെ തന്ത്രപ്രധാനമായ വ്യാമത്താവളത്തില്‍ പ്രവേശിക്കാനാകില്ലെന്നും പാര്‍ലമെന്ററി സമിതി കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+