പത്താന്‍കോട് ആക്രമണം; തീവ്രവാദികളുടെ കയ്യില്‍ 6 കിലോവീതം ആര്‍ഡിഎക്‌സ്?
പത്താന്‍കോട്: പുതുവത്സരദിനത്തിന്റെ പിറ്റേന്ന് പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണം ഇന്ത്യയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. നടന്ന എന്നല്ല നടന്നുകൊണ്ടിരിക്കുന്ന എന്ന് വേണം പറയാന്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പത്താന്‍കോട്ടില്‍ സൈന്യവും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ഉറച്ചാണ് ഭീകരവാദികള്‍ ഇന്ത്യയില്‍ എന്ന കാര്യം ഉറപ്പാണ്. ദിവസങ്ങളോളം കഴിയാനുള്ള ഭക്ഷണസാധനങ്ങളും ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. ഓരോ ഭീകരവാദിയും കൈയ്യില്‍ ആറ് കിലോയോളം ആര്‍ ഡി എക്‌സാണ് കരുതിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താന്‍കോട്ടിലെ ഓപ്പറേഷനെക്കുറിച്ച് വ്യക്തമായി അറിയുന്ന സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ വണ്‍ഇന്ത്യയ്ക്ക് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ...

എന്തുകൊണ്ട് വൈകുന്നു
ഭീകരവാദികള്‍ വ്യോമസേന കേന്ദ്രത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളിലേക്ക് കടക്കരുത് എന്നത് കൊണ്ടാണ് ഏറ്റുമുട്ടല്‍ ഇത്രയും വൈകുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

തുടര്‍ച്ചയായ വെടിവെപ്പുകള്‍
നിറയെ ആയുധങ്ങളുമായിട്ടാണ് ഭീകരവാദികള്‍ എത്തിയിരിക്കുന്നത്. സൈനികര്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിവെക്കുകയാണ് അവര്‍. ഇത് സൈന്യത്തിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

മരിക്കാനായി എത്തിയവര്‍
വ്യോമസേന കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ മരിക്കാന്‍ തയ്യാറായി, പരമാവധി ആയുധങ്ങളും കൈയ്യിലേന്തി എത്തിയവരെ നേരിടുക എളുപ്പമല്ല - ഓഫീസര്‍ പറയുന്നു.

ഇന്നവസാനിക്കുമോ
ജനുവരി 2 പുലര്‍ച്ചെ മൂന്നരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടലാണ്. മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടല്‍ നാലാം തീയതി തിങ്കളാഴ്ചയെങ്കിലും അവസാനിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് സൈനികര്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications