കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ടില്‍ വീണ്ടും വെടിയൊച്ച; ബോംബ് സ്‌ഫോടനം... ഇന്ത്യയ്ക്ക് നഷ്ടം ഏഴ് യോദ്ധാക്കള്‍?

Google Oneindia Malayalam News

അമൃത്സര്‍: കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് വീണ്ടും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ട്. വലിയ ഫോടന ശബ്ദവും കേട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

വ്യോമസേനാ കേന്ദ്രത്തില്‍ എസ്പിജി കമാന്‍ഡോകള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. അഞ്ച് തീവ്രവാദികളെ കഴിഞഞ ദിവസത്തെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഒരാള്‍ കൂടി ശേഷിയ്ക്കുന്നുണ്ടോ എന്ന ഭയമാണ് ഇപ്പോള്‍ സുരക്ഷാ സേനയ്ക്ക് മുന്നിലുള്ളത്.

ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ധീര ജവാന്‍മാരെയാണ്. എസ്പിജിയില്‍ ലെഫ്റ്റനന്റ് കേണല്‍ ആയ നിരഞ്ജന്‍ കുമാര്‍ ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.

 എത്ര തീവ്രവാദികള്‍

എത്ര തീവ്രവാദികള്‍

അഞ്ച് തീവ്രവാദികളാണ് പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത് എന്നായിരുന്നു ധാരണ. അഞ്ച് പേരെ സൈന്യം വധിയ്ക്കുകയും ചെയ്തു.

ആറാമന്‍?

ആറാമന്‍?

അഞ്ച് തീവ്രവാദികള്‍ എന്നത് തെറ്റായ നിഗമനം ആയിരുന്നോ? പത്താന്‍കോട്ടില്‍ നിന്ന് ഞായറാഴ്ച വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍ അങ്ങനെയാണ്.

വെടിശബ്ദം, ബോംബ് സ്‌ഫോടനം

വെടിശബ്ദം, ബോംബ് സ്‌ഫോടനം

വ്യോമസേനാ കേന്ദ്രത്തില്‍ എസ്പിജി സംഘം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. അതിനിടെയാണ് വെടിശബ്ദം കേട്ടത്. വലിയ സ്‌ഫോടനത്തിന്റെ ശബ്ദവും കേട്ടു.

മൂന്ന് പേര്‍ക്ക് പരിക്ക്

മൂന്ന് പേര്‍ക്ക് പരിക്ക്

ഈ സംഭവത്തില്‍ മൂന്ന് എസ്പിജിക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്ത്യക്ക് കനത്ത നഷ്ടം

ഇന്ത്യക്ക് കനത്ത നഷ്ടം

അഞ്ച് തീവ്രവാദികളെ ഇന്ത്യ വധിച്ചു. പക്ഷേ ഈ പോരാട്ടത്തില്‍ രാജ്യത്തിന് ഇതുവരെ നഷ്ടപ്പെട്ടത് ഏഴ് ധീര ജവാന്‍മാരെയാണ്.

ജെയ്ഷ് ഇ മുഹമ്മദ്

ജെയ്ഷ് ഇ മുഹമ്മദ്

ആക്രമണത്തിന് പിന്നില്‍ ജെയ് ഇ മുഹമ്മദ് തന്നെയാണെന്നാണ് നിഗമനം. ഖാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിലെ തീവ്രവാദി മൗലാന മസൂദ് അസ്ഹര്‍ ആണ് ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്

വിമാനങ്ങള്‍ സുരക്ഷിതം

വിമാനങ്ങള്‍ സുരക്ഷിതം

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും എല്ലാം സുരക്ഷിതമാണ്. മിഗ് 21 ഫൈറ്റര്‍ വിമാനങ്ങളും എംഐ-25 ഹെലികോപ്റ്ററുകളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.

 പ്രയത്‌നം തുടരുന്നു

പ്രയത്‌നം തുടരുന്നു

പത്താന്‍കോട്ടില്‍ ഇപ്പോഴും വിവധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്നും സാധനസാമഗ്രികളില്‍ നിന്നും നിര്‍ണായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

 പാക് സൈന്യത്തിനും പങ്ക്?

പാക് സൈന്യത്തിനും പങ്ക്?

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പാകി സൈന്യത്തിന്റെ സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 എന്‍ഐഎ

എന്‍ഐഎ

ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഭവം അന്വേഷിയ്ക്കുന്നത്. എട്ടംഗ അന്വേഷണ സംഘം പത്താന്‍കോട്ടില്‍ എത്തിയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Pathankot attack: Fresh gunshots, blasts heard from inside air base, 3 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X