ഓപ്പറേഷന്‍ ധാങ്കു... പത്താന്‍കോടില്‍ ഭീകരരെ 'കൊന്നത്' സൈന്യമല്ല, സാങ്കേതിക വിദ്യ?
ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തെ ഇന്ത്യ നേരിട്ട രീതി ഏറെ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. തൊട്ടടുത്ത് കരസേനാ താവളം ഉണ്ടായിട്ടും എന്തിനാണ് എന്‍എസ്ജി എത്തും വരെ കാത്ത് നിന്നത് എന്നാണ് പലരും ചോദിയ്ക്കുന്ന ചോദ്യം.
എന്തായാലും വലിയ ആള്‍നാശമില്ലാതെ ഇന്ത്യ ആ ദൗത്യത്തില്‍ വിജയിച്ചിരിയ്ക്കുന്നു. സുരക്ഷാ സേനകള്‍ ലക്ഷ്യം വച്ചതും അതൊക്കെ തന്നെ ആയിരുന്നിരിയ്ക്കണം.
എന്നാല്‍ ഈ ലക്ഷ്യം സാധ്യമാക്കാന്‍ സൈന്യത്തെ സഹായിച്ചത് സാങ്കേതിക വിദ്യകള്‍ ആയിരുന്നു. തീവ്രവാദികളുടെ നീക്കങ്ങള്‍ എങ്ങനെയാണ് സൈന്യം അറിഞ്ഞിരുന്നത്?

വിശാലമായ വ്യോമസേനാ കേന്ദ്രം
ആയിരത്തി അറനൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന വ്യോമ സേനാ കേന്ദ്രം. അതിനുള്ളില്‍ പ്രവേശിച്ച ആറ് ഭീകരര്‍... ഇവരെ കണ്ടെത്തുക എന്നതും ഉന്മൂലനും ചെയ്യുക എന്നതും തികച്ചും ശ്രമകരമായിരുന്നു.

ഇസ്രായേലിന്റെ 'സഹായം'
പത്താന്‍കോട് ഭീകരാക്രമണം ചെറുക്കാന്‍ ഇസ്രായേല്‍ നമ്മെ സഹായിച്ചോ? ഇസ്രായേല്‍ സൈന്യമല്ല, ഇസ്രായേല്‍ നിര്‍മിത ചെറു ആളില്ലാ വിമാനങ്ങള്‍(ഡ്രോണുകള്‍)

ഹെറോണ്‍ ഡ്രോണുകള്‍
വ്യോമ കേന്ദ്രത്തിന് മുകളില്‍ പറന്ന് നടന്ന് ആളില്ലാ വിമാനങ്ങള്‍ ഓരോ ദൃശ്യങ്ങളും സൈന്യത്തിന് എത്തിച്ചുകൊണ്ടേയിരുന്നു. ഇതാണ് കമാന്‍ഡോകള്‍ക്ക് ഏറെ സഹായകമായത്.

ഹെലികോപ്റ്ററുകള്‍
വ്യോമ സേനയുടെ എംഐ 35 ഹെലികോപ്റ്ററുകളും വ്യോമകേന്ദ്രത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് വിവരങ്ങള്‍ ശേഖരിച്ച് കൈമാറി.

ഇരുട്ടിലും 'കണ്ണായ' ഡ്രോണുകള്‍
ഡ്രോണുകളില്‍ ഘടിപ്പിച്ച ക്യാമറകള്‍ക്ക് ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താനാകും. രാത്രിയില്‍ തീവ്രവാദികളുടെ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്.

ഇരുട്ടിലും 'കണ്ണായ' ഡ്രോണുകള്‍
ഡ്രോണുകളില്‍ ഘടിപ്പിച്ച ക്യാമറകള്‍ക്ക് ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താനാകും. രാത്രിയില്‍ തീവ്രവാദികളുടെ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്.

തെര്‍മല്‍ ഇമേജിങ്
ലോകത്തിലെ മികച്ച സൈനിക വിഭാഗങ്ങളും കമാന്‍ഡോ ഗ്രൂപ്പുകളും ഉപയോഗിയ്ക്കുന്ന സാങ്കേതിക വിദ്യയാണ് തെര്‍മല്‍ ഇമേജിങ്. പത്താന്‍കോട് ഭീകരാക്രമണം ചെറുക്കാന്‍ ഇന്ത്യയും ഇത് ഉപയോഗിച്ചിട്ടുണ്ട്.

ജീവന്‍ തിരിച്ചറിയാന്‍
ജീവനുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന സാങ്കേതിക വിദ്യയാണിത്. ശരീരത്തിലെ താപനില അടിസ്ഥാനമാക്കിയാണ് ഇത് വസ്തുക്കളെ തിരിച്ചറിയുന്നത്. രാത്രികളില്‍ നടക്കുന്ന കമാന്‍ഡോ ഓപ്പറേഷനുകളില്‍ ഉപയോഗിയ്ക്കപ്പെടുന്നതാണ് ഇത്.

ഓപ്പറേഷന്‍ ധാങ്കു
പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് തീവ്രവാദികളെ തുരത്താനുള്ള സൈനിക നടപടിയ്ക്ക് ഓപ്പറേഷന്‍ ധാങ്കു എന്നാണ് പേരിട്ടിരുന്നത്.

എന്താണ് ധാങ്കു?
പത്താന്‍കോട് വ്യോമസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പേരാണ് ധാങ്കു. അതുകൊണ്ട് തന്നെയാണ് ഭീകരാക്രമണത്തെ ചെറുക്കുന്ന നീക്കത്തിന് ഓപ്പറേഷന്‍ ധാങ്കു എന്ന് പേര് നല്‍കിയത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications