പത്താന്‍കോട്: ഭീകരര്‍ക്ക് പരിശീലനം പാക് വ്യോമ കേന്ദ്രത്തില്‍? ട്രക്ക് കത്തിച്ച് തുടങ്ങി...
ദില്ലി: പത്താന്‍കോട് ഭീകരാക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ഭീകരാക്രമണത്തിന് പാകിസ്താന്‍ സൈന്യത്തിന്റേയും ഐഎസ്‌ഐയുടേയും പിന്തുണയുണ്ടായിരുന്നു എന്നാണ് സൂചനകള്‍.
ഒരു വ്യോമ സേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തണമെങ്കില്‍ കൃത്യമായ പരിശീലനം വേണം. പത്താന്‍കോടിലെത്തിയ തീവ്രവാദികള്‍ക്ക് പരിശീലനം ഒരുക്കിയത് പാകിസ്താനിലെ വ്യോമസേനാ കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എങ്ങനെയായിരുന്നു വ്യോമ സേനാ കേന്ദ്രത്തില്‍ തീവ്രവാദികള്‍ ആക്രമണം തുടങ്ങിയത് എന്നത് സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നുതുടങ്ങി.

പാകിസ്താന്റെ പിന്തുണ
പത്താന്‍കോട് ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. പാക് സൈന്യവും ഐഎസ്‌ഐയും ആണ് പ്രതി സ്ഥാനത്ത്.

പരിശീലനം വ്യോമ കേന്ദ്രത്തില്‍
പാകിസ്താനിലെ വ്യോമസേനാ കേന്ദ്രത്തില്‍ വച്ചാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അവര്‍ അവിടെ മോക്ക് ഡ്രില്ലും നടത്തിയത്രെ.

സൈന്യം നേരിട്ട്?
അത്യാധുനിക ആയുധങ്ങള്‍ എങ്ങനെ ഉപയോഗിയ്ക്കണം എന്നത് സംബന്ധിച്ച് പാക് സൈന്യം തന്നെയാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൈനിക മേധാവി
നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശം പാക് സൈനിക മേധാവിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു എന്നാണ് സൂചനകള്‍. സമാധാന ചര്‍ച്ചകള്‍ തുടരാതിരിയ്ക്കാന്‍ പാക് സൈന്യം ആസൂത്രണം ചെയ്തതാണ് ഭീകരാക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്ങനെയെത്തി
തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് എങ്ങനെയാണ് ഇന്ത്യയില്‍ എത്തിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. പോലീസ് ഓഫീസറുടെ കാര്‍ തട്ടിയെടുത്താണ് ഇവര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്.

നേരത്തേ എത്തി?
നാല് തീവ്രവാദികളാണ് കാറില്‍ വ്യോമ സേനാ കേന്ദ്രത്തിലെത്തിയത്. ബാക്കി രണ്ട് പേര്‍ നേരത്തേ തന്നെ നുഴഞ്ഞു കയറിയിരുന്നോ എന്നാണ് സംശയം.

ട്രക്കുകള്‍ കത്തിച്ച് തുടക്കം
പുലര്‍ച്ചെ മൂന്നരയോടെയാണ് തീവ്രവാദികള്‍ പത്താന്‍കോടില്‍ എത്തിയത്. തുടര്‍ന്ന് ഒരു സൈനിക ട്രക്ക് കത്തിച്ചുകൊണ്ട് ഇവര്‍ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധ തിരിയ്ക്കുകയായിരുന്നത്രെ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications