ഭീകരര്‍ ലക്ഷ്യംവച്ചത് വ്യോമകേന്ദ്രം പൂര്‍ണമായി തകര്‍ക്കാന്‍; പക്ഷേ ഇന്ത്യ ജയിച്ചു
അമൃത്സര്‍: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിയ്ക്കുമ്പോള്‍ വെറുതേ ഒരു ആക്രമണം നടത്തി ഭയപ്പെടുത്തുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ടിലെ വ്യോമ സേനാ കേന്ദ്രം പൂര്‍ണമായും തകര്‍ക്കാനായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് കരുതുന്നത്.
ഭീകര സംഘടനയായ ജെയ്ഷ് ഇ മൂഹമ്മദിലെ അംഗങ്ങളാണ് ഭീകരാക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. വ്യോമ കേന്ദ്രം പൂര്‍ണമായും തകര്‍ക്കാന്‍ തക്ക ആയുധങ്ങളുമായാണ് ഇവര്‍ അതിര്‍ത്തികടന്ന് ഇന്ത്യയില്‍ എത്തിയത്.

വ്യക്തമായ പദ്ധതി
വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്.

സൈനിക വേഷത്തില്‍
സൈനിക വേഷത്തിലാണ് തീവ്രവാദികള്‍ വ്ോമസേനാ കേന്ദ്രത്തില്‍ എത്തിയത്. തുടര്‍ന്ന് ശക്തമായ വെടിവപ്പ് തുടങ്ങി.

ലക്ഷ്യം പൂര്‍ണനാശം
പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രം പൂര്‍ണമായും തകര്‍ക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.

സര്‍വ്വ സജ്ജം
ഒരു വ്യോമകേന്ദ്രം പൂര്‍ണമായും തകര്‍ക്കാന്‍ മാത്രമുള്ള ആയുധങ്ങള്‍ തീവ്രവാദികളുടെ പക്കല്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാസേനയുടെ വിജയം
അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പതറിയില്ല. തീവ്രവാദികള്‍ ടെക്‌നിക്കല്‍ ഏരിയയിലേയ്ക്ക് കടക്കുന്നത് തടയാന്‍ സുരക്ഷ സേനയ്ക്ക് കഴിഞ്ഞു.

വിമാനങ്ങള്‍ സുരക്ഷിതം
വ്യോമ സേനാ കേന്ദ്രത്തിലെ ഹെലികോപ്റ്ററുകളും വിമാനങ്ങളും സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്രമരണം
നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് ലഭിയ്ക്കുന്ന വിവരം. ഒരു വ്യോമ സേനാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍എസ്ജി
വ്യോമസേനാ കേന്ദ്രത്തിന്റെ നിയന്ത്രം എന്‍എസ്ജി ഏറ്റെടുത്തുകഴിഞ്ഞു.












Click it and Unblock the Notifications