കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരഞ്ജന്റെ ഓര്‍മ്മകളില്‍ കുടുംബവും സുഹൃത്തുക്കളും, ബെംഗളൂരു നഗരം വിടചൊല്ലി

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരയോദ്ധാവ് നിരഞ്ജന് ബെംഗളൂരു നഗരവും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ബെംഗളൂരുവിലെ ബിഇഎല്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പാലക്കാട് സ്വദേശിയാണെങ്കിലും നിരഞ്ജന്‍ ബെംഗളൂരുകാര്‍ക്ക് ഏറെ സുപരിചിതനായിരുന്നു.

ബെംഗളൂരുവിലാണ് ഏറെ കാലം നിരഞ്ജനും കുടുംബവും താമസമാക്കിയിരുന്നത്. തികച്ചും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു നിരഞ്ജന്‍ എന്ന എന്‍എസ്ജി കമാന്‍ഡോയുടെ മരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ നിരഞ്ജനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു.

പത്താന്‍കോട്ട് വീരമൃത്യു വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്!പത്താന്‍കോട്ട് വീരമൃത്യു വരിച്ച നിരഞ്ജനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്!

ബെംഗളൂരുവില്‍ നിന്ന് റോഡുമാര്‍ഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏഴുമണിക്കൂറെങ്കിലും എടുക്കുമെന്നതു കൊണ്ട് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സ്വീകരിച്ചത്. നിരഞ്ജന്റെ അവസാന യാത്രയില്‍ കുടുംബവും സുഹൃത്തുക്കളും ബെംഗളൂരു നഗരവും തേങ്ങുകയായിരുന്നു.

ബെംഗളൂരു നഗരവും തേങ്ങി

ബെംഗളൂരു നഗരവും തേങ്ങി

ബെംഗളൂരു നഗരത്തിലെത്തിയ നിരഞ്ജനെ ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആ ധീരയോദ്ധാവിന്റെ വേര്‍പാടില്‍ കുടുംബവും സുഹൃത്തുക്കളും തേങ്ങി.

നിരഞ്ജന്റെ ഓര്‍മ്മകളില്‍

നിരഞ്ജന്റെ ഓര്‍മ്മകളില്‍

നിരഞ്ജന്റെ ഓര്‍മ്മകളില്‍ കരസേനയുടെ ബിഇഎല്‍ ഗ്രൗണ്ട് ഒരു നിമിഷം നിശബ്ദമായി.

ധീര രക്തസാക്ഷിയായി

ധീര രക്തസാക്ഷിയായി

ലെഫ്റ്റനന്റ് കേണല്‍ ആയി സ്ഥാനക്കയറ്റം കിട്ടിയിട്ട് മാസങ്ങള്‍ ആകുന്നതേയുള്ളൂ. ഭാര്യയേയും രണ്ട് വയസ്സകാരിയായ മകളേയും ഒറ്റയ്ക്കാക്കിയാണ് നിരഞ്ജന്‍ ഇപ്പോള്‍ ധീര രക്തസാക്ഷിയായി മടങ്ങുന്നത്

അവശേഷിക്കുന്നത്

അവശേഷിക്കുന്നത്

പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണം ചെറുക്കാന്‍ നിരഞ്ജന്‍ പോയത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. അദ്ദേഹം അവസാനമായി ധരിച്ച ഷൂ മാത്രമാണ് അവശേഷിച്ചത്.

കണ്ണീരില്‍ കുതിര്‍ന്ന വിട

കണ്ണീരില്‍ കുതിര്‍ന്ന വിട

രാജ്യത്തിന്റെ വീര യോദ്ധാവിനെ കാണാന്‍ ബെംഗളൂരു സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോപചാരം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മടങ്ങി.

ധനസഹായം

ധനസഹായം

5000ലധികം ജനങ്ങളാണ് നിരഞ്ജനെ കാണാന്‍ ബിഇഎല്‍ ഗ്രൗണ്ടിലെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. നിരഞ്ജന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് സിദ്ധരാമയ്യ പറയുകയുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Lieutenant Colonel E K Niranjan, who was a brave soldier used to play on the BEL ground in Bengaluru, where he had been staying with his family from a long time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X