പത്താന്‍കോട്ട്: പഞ്ചാബ് അതിര്‍ത്തിയില്‍ എസ് പി എന്തിന് പോയി? ഭീകരര്‍ എത്തിയതിന്റെ ചുരുളഴിയുമോ?
പത്താന്‍ കോട്ട്: വ്യോമസേനാ താവളം ഭീകരവാദികള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിങ്ങിനു സംശയിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. തന്റെ വാഹനം ഭീകരര്‍ തട്ടിയെടുത്തെന്ന് കാട്ടി എസ് പി നല്‍കിയ മൊഴിയില്‍ പൊരുത്തകേടുകള്‍ കാണിച്ചാണ് സംശയത്തിന് ഇടനല്‍കിയത്.
ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിക്കാതെ സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ വ്യാഴാഴ്ച രാത്രി വൈകി ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ എസ് പി എന്തിന് പോയി എന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ചോദ്യം.

എസ്പിയെ സംശയിക്കുന്നത്
ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിക്കാതെ സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ വ്യാഴാഴ്ച രാത്രി വൈകി ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ എസ് പി എന്തിന് പോയി എന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ചോദ്യം.

എസ് പിയുടെ വിശദീകരണം
പത്താന്‍ക്കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഗുര്‍ദാസ്പുരിയിലേക്ക് തിരിച്ചു വരുമ്പോഴാണ് ഭീകരവാദികള്‍ തന്നെ തട്ടി കൊണ്ടുപോയതെന്നാണ് എസ് പിയുടെ വിശദീകരണം.

എന്‍ ഐ എ അന്വേഷിക്കുന്നത്
എസ് പി സല്‍വീന്ദര്‍ സിങ്ങിനോടപ്പം ജ്വല്ലറി നടത്തുന്ന സുഹൃത്തും പാചകകാരനുമാണ് എസ് പിക്കൊപ്പം ഉണ്ടായിരുന്നത്. ഇവരില്‍ നിന്ന് ഭീകരര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്നാണ് എന്‍ ഐ എ അന്വേഷിക്കുന്നത്.

എസ് പി പ്രതികരിച്ചത്
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ തലേദിവസം രാത്രി വാഹനം തട്ടിയെടുത്തത് നാലോ അഞ്ചോ പേരടങ്ങിയ സംഘമാണെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞത്.

ഭീകരവാദികളെ നേരിട്ടത്
നിരായുധനായ തന്നെ 47 തോക്കുകളുമായാണ് ഭീകരര്‍ നേരിട്ടത്. പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ആക്രമണമുണ്ടായി മൂന്നു ദിവസത്തന് ശേഷമാണ് എസ് പിയുടെ പ്രതികരണം.

വാഹനവുമായി കടന്നു കളഞ്ഞത്
വ്യാഴ്യാഴ്ച രാത്രി തങ്ങളെ തട്ടികൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നീല ബീക്കണ്‍ ലൈറ്റ് വച്ച ഈ വാഹനത്തില്‍ തന്നെയാണ് ഭീകരര്‍ പത്താന്‍ കോട്ടില്‍ എത്തിയത്. വാഹനം വ്യോമസേന കേന്ദ്രത്തിന് ഒന്നര കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയായിരുന്നു.

ഡ്രൈവറെ കൊന്നു
ഭീകരര്‍ ആദ്യം തട്ടിയെടുത്ത കാറിന്റെ ഡ്രൈവറെ കൊന്ന ശേഷമാണ് എസ് പിയുടെ വാഹനം തട്ടിയെടുക്കുന്നത്. എന്നാല്‍ പോലീസുകാരനായിട്ടും സല്‍വീന്ദര്‍ സിങ്ങിനെ വെറുതെ വിട്ടത് സംശയത്തിന് ഇടയാക്കിയത്. യൂണിഫോമിലല്ലാത്ത താന്‍ സാധാരണക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് രക്ഷപ്പെട്ടതെന്നും എസ് പി പറയുന്നു. എത്രപേരാണ് തട്ടികൊണ്ടുപോയതെന്ന ചോദ്യത്തിന് പലസംഖ്യയാണ് പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

രഹസ്യ വിവരം എസ്പിക്കും അറിയാം
പത്താന്‍ കോട്ടില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം എസ്പിക്കും അറിയാമായിരുന്നു.

ഭീകരര്‍ കടന്നത്
ഭീകരര്‍ അതിര്‍ത്തി കടക്കാന്ർ മയക്കുമരുന്നു കടത്തുകാരുടെ സഹായം ലഭിച്ചോയെന്നു എസ്പിയെ ചോദ്യം ചെയ്യലിലൂടെ എന്ർ എെ എ ലക്ഷ്യമിടുന്നു. മയക്കു മരുന്ന് കടത്തുന്നതിന് കുപ്രസിദ്ധി കേട്ട അതിര്‍ത്തിയാണ് പഞ്ചാബിലേത്. ആക്രമണത്തിന് പിന്നില്‍ സുരക്ഷാ സേനയിലെ പലര്‍ക്കും മയക്കു മരുന്ന് കടത്തുകാര്‍ക്കും പങ്കുണ്ടെന്ന വസ്തുത തള്ളികളയാനാവില്ലെന്നും എന്‍ ഐ എ അറിയിച്ചു.












Click it and Unblock the Notifications