നിരഞ്ജന് ഇനി ദീപ്ത സ്മരണ... സൈനികനാകാന്‍ കൊതിച്ച ധീരദേശാഭിമാനി
പാലക്കാട്/ബെംഗളൂരു: തികച്ചും അപ്രതീക്ഷിതവും ഞെട്ടിയ്ക്കുന്നതും ആയിരുന്നു നിരഞ്ജന് എന്ന എന്‍എസ്ജി കമാന്‍ഡോയുടെ മരണം. പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടക്കുന്ന വിവരം അറിഞ്ഞപ്പോഴും നിരഞ്ജന് അവിടെ എത്തിയ വിവരം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.
സൈനിക സേവനം ഏറെ ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജന്, ആ താത്പര്യം കൊണ്ട് മാത്രമാണ് എന്എസ്ജിയിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. ഇന്ത്യന്‍ സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിലായിരുന്നു എന്‍ജിനീയറിംഗ് ബിരുദത്തിന് ശേഷം നിരഞ്ജന് ജോലിയ്ക്ക് കയറിയത്.
ലെഫ്റ്റനന്റ് കേണല്‍ ആയി സ്ഥാനക്കയറ്റം കിട്ടിയിട്ട് മാസങ്ങള്‍ ആകുന്നതേയുള്ളൂ. ഭാര്യയേയും രണ്ട് വയസ്സകാരിയായ മകളേയും ഒറ്റയ്ക്കാക്കിയാണ് നിരഞ്ജന് ഇപ്പോള്‍ ധീര രക്തസാക്ഷിയായി മടങ്ങുന്നത്.

മണ്ണാര്‍ക്കാടിന്റെ ദു:ഖം, ഒപ്പം അഭിമാനവും
മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരി ഗ്രാമത്തിന് ഇപ്പോള്‍ ദു:ഖമാണോ അഭിമാനമാണോ എന്ന് പറാന്‍ കഴിയില്ല. അവരുടെ നാടിന് സംഭവിച്ചത് വലിയൊരു നഷ്ടമാണ്. പത്താന്‍കോട്ടില്‍ രക്തസാക്ഷിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ നാടാണ് ഇത്.

സൈനികനാകാന്‍
ചെറുപ്പം മുതലേ നിരഞ്ജന് ആഗ്രഹം സൈനികനാകാന്‍ ആയിരുന്നു. അങ്ങനെയാണ് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ ജോലി നേടുന്നത്.

എസ്പിജി
സാഹസികതയും ദേശസ്നേഹവും ഒരുമിയ്ക്കുമ്പോള്‍ ഏതൊരു സൈനികനും ആഗ്രഹിയ്ക്കുന്നതാണ് എസ്പിജി. അങ്ങനെ നിരഞ്ജനും ഡെപ്യൂട്ടേഷനില്‍ എസ്പിജിയില് എത്തുകയായിരുന്നു.

പ്രമോഷന് ലഭിച്ചത്
മാസങ്ങള്‍ക്ക് മുമ്പാണ് നിരഞ്ജന് ലെഫ്റ്റനന്റ് കേണല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. മേജര്‍ തസ്തികയിലായിരുന്നു മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ ആദ്യം ജോലി നേടിയത്.

കളരിക്കല്‍ കുടുംബം
സൈനിക സേവനത്തിന്റെ കാര്യത്തില്‍ പാരമ്പര്യ കുടുംബമാണ് എലമ്പുലാശ്ശേരി കളരിയ്ക്കല്‍ കുടുംബം. നിരഞ്ജന്റെ അച്ഛന്റെ രണ്ട് അനിയന്മാര് വ്യോമ സേനയിലായിരുന്നു. നിരഞ്ജന്റെ മൂത്ത സഹോദരന് ശരത് ചന്ദ്രന് ദില്ലി പാലം എയര്‍ഫോഴ്സ് സ്റ്റേഷനിലെ സ്ക്വാഡ്രണ്‍ ലീഡര്‍ ആണ്.

വിവാഹം കേരളത്തില്‍ നിന്ന്
ജനിച്ചതും വളര്‍ന്നതും എല്ലാം ബംഗളൂരുവില്‍ ആയിരുന്നുവെങ്കിലും നിരഞ്ജന് വിവാഹം കഴിച്ചത് മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ നിന്നായിരുന്നു. പാലൂര് കളരിയ്ക്കല്‍ ഡോ രാധികയാണ് ഭാര്യ. രണ്ട് വയസ്സുള്ള മകള്‍ വിസ്മയ.

നാട്ടിലെത്തും
ഓരോ അവധിയ്ക്കും നാട്ടിലെത്തി ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നു നിരഞ്ജന്. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അവസാനമായി നാട്ടിലെത്തിയത്.

ബോംബ് നിര്‍വ്വീര്യമാക്കല്‍
എന്‍എസ്ജിയുടെ ബോംബ് നിര്‍വ്വീര്യമാക്കല്‍ സംഘത്തിന്റെ നേതാവായിട്ടാണ് നിരഞ്ജന് പത്താന്‍കോട്ടില്‍ എത്തിയത്. കൊല്ലപ്പെട്ട തീവ്രവാദിയുടെ ശരീരത്തിലെ ഗ്രനേഡ് നിര്‍വ്വീര്യമാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ദില്ലി വാസം
വിവാഹത്തിന് ശേഷം നിരഞ്ജന് ദില്ലിയിലായിരുന്നു കുടുംബത്തോടൊപ്പം താമസം. അച്ഛന് ഇകെ ശിവരാജനും രണ്ടാനമ്മ രാധയും ബെംഗളൂരുവില്‍ തന്നെ ആയിരുന്നു താമസം.

അന്ത്യ നിദ്ര കേരളത്തിന്റെ മണ്ണില്‍
ധീരദേശാഊിമാനിയുടെ അന്ത്യ നിദ്ര മണ്ണാര്‍ക്കാട്ടെ തറവാട്ട് വീട്ടുവളപ്പില്‍ തന്നെയാണ് നടത്തുക. ദില്ലിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ബെംഗളൂരുവില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗ്ഗം എലമ്പുലാശേരിയില് എത്തിയ്ക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications