Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട്ട് ആക്രമണം; പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷം

ദില്ലി: പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനു പിന്നാലെ പ്രതിപക്ഷം സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ പാക് സംഘത്തെ പ്രവേശിപ്പിക്കരുതെന്ന് തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗതെത്തിയിരിക്കുന്നത് ദില്ലി മുക്യമ്ന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസുമാണ്. മോദിയെ പോലെ പാകിസ്താനു മുന്നില്‍ മുട്ടുകുത്തിയ വേറൈാരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

Aravind Kejriwal

ബിജെപിയും ആര്‍എസ്എസും ഭാരത മാതാ കീ ജയ് വിളിക്കുമ്പോഴും ഐഎസ്‌ഐക്കൊപ്പം ചേര്‍ന്ന് ഭാരത് മാതാവിനെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യക്ക് തെളിവൊന്നും നല്‍കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുറത്തു നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യം ഐഎസ്‌ഐ നിഷേധിക്കുകയാണെന്നും കെജ്രിവാള്‍ കൂട്ടി ചേര്‍ത്തു.

വിദേസകാര്യ നയത്തിലെ പ്രധാനമന്ത്രിയുടെ പിടിപ്പുകേടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേസകാര്യനയെ എത്രകണ്ട് വികലമാണെന്ന് ഇപ്പോള്‍ തെളിയിക്കപെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+