പത്താന്‍കോട്ട് തീവ്രവാദി ആക്രമണം; ഭീകര്‍ക്ക് സൂചന നല്‍കിയത് മലയാളി?
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് നടന്ന ഭീകരാക്രമണം കഴിഞ്ഞദിവസം ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഐഎസ്‌ഐയ്ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സൂചന. വ്യോമസേനാ ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ വെച്ചായിരുന്നു രഞ്ജിത്തിന്റെ അറസ്റ്റ്.
പഞ്ചാബിലെ വ്യോമസേനാ താവളങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ രഞ്ജിത്ത് ചോര്‍ത്തി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകര്‍ ആക്രമണം നടത്തിയതെന്നും അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഭീകരാക്രമണ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്‌തേക്കും.

രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വ്യോമസേനാ താവളം ആക്രമിച്ചത് എന്നതും സംശയത്തിന് ഇടനല്‍കുന്നതാണ്. രഞ്ജിത്ത് അറസ്റ്റിലായേക്കുമെന്ന സൂചന ലഭിച്ചയുടന്‍ വ്യോമത്താവളം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടതാകാമെന്നാണ് നിഗമനം. ഏതൊക്കെ വ്യോമത്താവളത്തിന്റെ രഹസ്യങ്ങളാണ് രഞ്ജിത്ത് ചോര്‍ത്തി നല്‍കിയതെന്ന് എന്‍ഐഎ പരിശോധിച്ചുവരികയാണ്.
വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് പത്താന്‍കോട്ട് സൂക്ഷിച്ചിരിക്കുന്നത്. വിമാനങ്ങള്‍ തകര്‍ക്കുകയായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് സംശയിക്കുന്നു. ഭീകരര്‍ ഇതിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സൈന്യത്തിന്റെ ചെറുത്ത് നില്‍പ് ശ്രമം വിഫലമാക്കുകയായിരുന്നു. വിമാനങ്ങള്‍ക്ക് കേടുപാടു സംഭവിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications