ഭീകരാക്രമണത്തില്‍ പങ്കുചേര്‍ന്നത് വിദ്യാര്‍ഥികള്‍? പാകിസ്ഥാന്റെ പരിശീലനമാണോ? അതോ..
പത്താന്‍ കോട്: വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലാഹോറില്‍ സുരക്ഷാ സേനാ മൂന്നു കുട്ടികളെ കസ്റ്റഡിയിലെടുത്തു. ഇന്ത്യ പാകിസ്ഥാന് നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 31 ആയി.
ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മനേജ്‌മെന്റ് സയന്‍സിലെ വിദ്യാര്‍ഥികളായ ഉസ്മാന്‍ സര്‍വാര്‍, സാദ് മുഗള്‍, കറാച്ചി സര്‍വക ലാശാലയിലെ വിദ്യാര്‍ഥി ഖാഷിഫ് ജാന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ജെയ്‌ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കസറ്റഡിയിലെടുത്ത സാദ് മുഗളിന്റെ ഫേസ്ബുക്ക് പരിശോധിച്ചതിലൂടെ കാശ്മീരുമായി ബന്ധപ്പെട്ട വികടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി പ്രവര്‍ത്തകരുടെ തോക്കേന്തിയ ചിത്രങ്ങള്‍ സുരക്ഷാ സേനാ കണ്ടു. ഇതോടപ്പം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും ഇവരുടെ പേജില്‍ കണ്ടെത്തി.
പിടിയിലായ വിദ്യാര്‍ഥികള്‍ തമ്മില്‍ അറിയാമെന്നും ഇന്റലിജെന്‍സി ഏജന്‍സികള്‍ പറയുന്നു. പത്താന്‍ കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ ഉള്‍പ്പെടെ അഞ്ച് പേരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുക്കുന്നത്. ഇവരുടെ ഓഫീസും സുരക്ഷാ സേനാ സീല്‍ ചെയ്ത് അടച്ചിരുന്നു.












Click it and Unblock the Notifications