കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ഗൂഗിളിനും പങ്ക്? വെളിപ്പെടുത്തുന്നതിങ്ങനെ

  • By Siniya
Google Oneindia Malayalam News

പത്താന്‍ കോട്ട്: വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് ഭീകരര്‍ക്ക് സഹായിയായത് ഗൂഗില്‍ മാപ്പും ജി പി എസ് സംവിധാനവുമെന്ന് റിപ്പോര്‍ട്ട്.

രാജ്യത്ത് എത്തുന്ന ഭീകരര്‍ക്ക് കൃത്യമായി സ്ഥലം കണ്ടെത്താന്‍ ഉപോഗിക്കുന്നത് ഗൂഗില്‍ മാപ്പാണെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭീകരരെ സഹായിച്ചത് ഗൂഗില്‍ മാപ്പ്

ഭീകരരെ സഹായിച്ചത് ഗൂഗില്‍ മാപ്പ്

പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് സഹായിച്ചത് ഗൂഗിള്‍ മാപ്പെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പും ജി പി എസ് സംവിധാനവുമാണെന്നാണ് സൂചന.

രഹസ്യന്വേഷണ റിപ്പോര്‍ട്ട്

രഹസ്യന്വേഷണ റിപ്പോര്‍ട്ട്

രാജ്യത്തെത്തുന്ന ഭീകരര്‍ കൃത്യമായി സ്ഥലം കണ്ടെത്താന്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പാണെന്ന് നേരത്തെ രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പരിശീലനം

പരിശീലനം

ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ഇതിനാല്‍ ഇന്ത്യയിലെ ഏതു തന്ത്ര പ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്താന്‍ ഇത് സഹായിക്കും.

അത്യാധുനിക സംവിധാനങ്ങളോടെ

അത്യാധുനിക സംവിധാനങ്ങളോടെ

അത്യാധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടുകൂടിയാണ് ഭീകരര്‍ ആക്രമണം നടത്താന്‍ ഇന്ത്യയില്‍ എത്തുന്നത്.

ഭീകര്‍ എത്തുന്നത് ബുദ്ധിമുട്ടില്ലാതെ

ഭീകര്‍ എത്തുന്നത് ബുദ്ധിമുട്ടില്ലാതെ

നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങളുടെ സ്ഥാനം ഗൂഗില്‍ മാപ്പിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മാസങ്ങളോളം ഒളിഞ്ഞിരിക്കാനും ബുദ്ധിമുട്ടില്ലാതെ ആ സ്ഥലങ്ങളില്‍ എത്തിപ്പെടാനും സാധിക്കും.

ഡോ. അബ്ദുള്‍ കലാമിന്റെ മുന്നറിയിപ്പ് ഇതായിരുന്നു

ഡോ. അബ്ദുള്‍ കലാമിന്റെ മുന്നറിയിപ്പ് ഇതായിരുന്നു

ഇന്ത്യയില്‍ എത്തുന്ന ഭീകരരില്‍ പലരും സാറ്റലൈറ്റ് ഫോണുകള്‍, ജിപിഎസ് എന്നിവ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരര്‍ ഗൂഗില്‍ മാപ്പ് ഉപയോഗിച്ചേക്കാമെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം 2005 ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗൂഗിള്‍ മാപ്പ് നീക്കണമെന്ന് ആവശ്യം

ഗൂഗിള്‍ മാപ്പ് നീക്കണമെന്ന് ആവശ്യം

രാജ്യത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ഗൂഗില്‍ മാപ്പില്‍ നിന്നു മാറ്റണമെന്ന് ഇന്ത്യ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല.

വ്യക്തമായ വെളിപ്പെടുത്തലുകള്‍

വ്യക്തമായ വെളിപ്പെടുത്തലുകള്‍

രാജ്യത്തെ ആയുധ കേന്ദ്രങ്ങളുടെ വ്യക്തമായ രേഖപ്പെടുത്തലുകള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറമെ ചൈനയും ഇതേ പരാതിയുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെല്ലാം ഗൂഗിള്‍ മാപ്പില്‍ നിന്നും നീക്കിയിട്ടുണ്ട്.

English summary
pathankot attack, terrorist used for attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X