നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശിവസേന
മുംബൈ: പത്താന്‍കോട് ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശിവസേനയുടെ രൂക്ഷ വിമര്‍ശനം. ലോകത്തെ ഒന്നിപ്പിക്കാന്‍ മിനക്കെടാതെ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശിവസേന മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
പാകിസ്താനെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. സമൂഹിക മാധ്യമങ്ങളില്‍ രക്തസാക്ഷികളായവര്‍ക്ക് അനുശോചനം അര്‍പ്പിക്കുന്ന ജോലി മാത്രമാണ് ദേശീയ തലത്തില്‍ നടക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

നവാസ് ഷെരീഫുമായി ചായ കുടിച്ചതിന് പകരമായി നമ്മുടെ ഏഴ് സൈനികര്‍ രക്തസാക്ഷികളായി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജയ്ഷ് ഇ മൊഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെ ഇന്ത്യക്ക് കൈമാറണമെന്നും ശിവസേന ആവശ്യപ്പെടുന്നു.












Click it and Unblock the Notifications