ഭീകരരെ കൊന്നൊടുക്കണമെന്ന് അക്ഷയ്കുമാര്‍, താരം പട്ടാളക്കാരനാണോ?
മുംബൈ: ഭീകരാക്രമണങ്ങളില്‍ പട്ടാളക്കാര്‍ മരണപ്പെടുന്നത് തീര്‍ത്തു ദൗര്‍ഭാഗ്യകരമാണെന്ന് ബോളിവുഡ് താരം അക്ഷയ്് കുമാര്‍. ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെ എല്ലാത്തിനെയും നശിപ്പിക്കണം.
പുതിയ ചിത്രമായ എയര്‍ലിഫ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തെ മുന്‍ നിര്‍ത്തിയാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്.

എല്ലാ ഭീകരരെയും നശിപ്പിക്കണം
ആക്രമണങ്ങള്‍ നടത്തുന്ന എല്ലാ ഭീകരരെയും നശിപ്പിക്കണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെ എല്ലാത്തിനെയും നശിപ്പിക്കണമെന്നും അക്ഷയ് പറയുന്നു.

മാധ്യമങ്ങളോട് സംസാരിച്ചത്
പുതിയ ചിത്രമായ എയര്‍ലിഫ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പത്താന്‍കോട്ട് ഭീകരാക്രമണത്തെ മുന്‍ നിര്‍ത്തിയാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്.

യഥാര്‍ഥ ഹീറോ അല്ല
താന്‍ ഒരിക്കലും ഹീറോ അല്ല എന്ന് താരം പറഞ്ഞു. സിനിമകളായ ബേബി, ഗബ്ബര്‍, ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പട്ടാളക്കാരുടെ ജീവിതത്തെ കുറിച്ച് ആളുകള്‍ക്ക് കാണിച്ചു കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രിതിവിധി അറിയില്ല
ഇതിന്റെ പ്രതിവിധി എന്താണെന്ന് അറിയില്ല. ഭീകരര്‍ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറി നമ്മുടെ പട്ടാളത്തെ കൊല്ലുന്നു. അതിനാല്‍ അവരെ കൊന്നൊടുക്കണമെന്നും അക്ഷയ് പറയുന്നു.












Click it and Unblock the Notifications