പത്താന്‍കോടിലെ യഥാര്‍ത്ഥ ഹീറോ...വയറ്റില്‍ ആറ് വെടിയുണ്ടകളുമായി പൊരുതിയ ശൈലേഷ്
പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഏഴ് വിലയേറിയ ജീവനുകളാണ്. എന്നാല്‍ ഇപ്പോഴും ജീവന് വേണ്ടി പൊരുതുന്ന ഒരു ധീര ജവാനുണ്ട്. അദ്ദേഹത്തിന്റെ പേരാണ് ശൈലേഷ് ഗൗര്‍.
ഭീകരരുടെ തോക്കിന് മുന്നില്‍ തോല്‍ക്കാതെ, ആറ് വെടിയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ ധീരന്‍. വെടികൊണ്ട് മുറിഞ്ഞ ശരീരവുമായി ഭീകരര്‍ക്കെതിരെ അതിരൂക്ഷമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ട സൈനികന്‍.
ഭീകരാക്രമണം തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ സുരക്ഷയ്ക്കായി നിയോഗിച്ച 12 ഗരുഡ് കമാന്‍ഡോസില്‍ ഒരാളായിരുന്നു ശൈലേഷ്. എന്‍ഡിടിവിയാണ് ശൈലേഷിന്‍റെ ധീരതയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഭീകരാക്രമണത്തിന്റെ തുടക്കം
ജനുവരി രണ്ടിമ്പുലര്‍ച്ചെ മൂന്നരയോടെയാണ് പതാന്‍കോട് വ്യോമ സേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം തുടങ്ങിയത്. വ്യോമ സേനയുടെ ഗരുഡ് കമാന്‍ഡോസ് ആണ് ആദ്യം പ്രത്യാക്രമണം തുടങ്ങിയത്.

ശൈലേഷ് ഗൗര്‍
ഹരിയാനയിലെ അംബാല സ്വദേശിയായ ശൈലേഷ് ഗൗറും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. വ്യോമ സേനയുടെ തന്ത്രപ്രധാനമേഖലയിലേയ്ക്ക് കടക്കുന്നതില്‍ നിന്ന് തടയാന്‍ നിയോഗിയ്ക്കപ്പെട്ട കമാന്‍ഡോകളില്‍ ഒരാളായിരുന്നു ശൈലേഷ്.

ഗുര്‍സേവക്
ഗുര്‍സേവക് എന്ന കമാന്‍ഡോയ്ക്കാണ് ആദ്യം വെടിയേറ്ററത്. മൂന്ന് നെടിയുണ്ടകളുമായി ഗുര്‍സേവക് പൊരുതുമ്പോഴാണ് ശൈലേഷും ബഡ്ഡിയായ കടാലും രക്ഷയ്‌ക്കെത്തുന്നത്. ഗുര്‍സേവകിനെ ഉടന്‍ മാറ്റി.

കടുത്ത പോരാട്ടം
തുടര്‍ന്ന് നടന്നത് കടുത്ത പോരാട്ടമായിരുന്നു. നാല് തീവ്രവാദികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ടേയിരുന്നു.

ആറ് വെടിയുണ്ടകള്‍
ആറ് വെടിയുണ്ടകളാണ് ശൈലേഷിന്റെ വയറില്‍ തുളച്ച് കയറിയത്. എന്നാലും ശൈഷേ പോരാട്ടം അവസാനിപ്പിച്ചില്ല.

ഒരുമണിക്കൂര്‍...
വെടിയേറ്റെങ്കിലും പിന്‍മാറാന്‍ ശൈലേഷ് തയ്യാറായിരുന്നില്ല. സഹായത്തിന് മറ്റൊരു സംഘം എത്തുന്നത് വരെ ഒരു മണിക്കൂറോളം പോരാട്ടം തുടര്‍ന്നു.

മൂന്ന് മണിക്കൂറിന് ശേഷം
ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷമാണ് ശൈലേഷിനെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുകയാണ് ശൈലേഷ്.

ഇന്ത്യയുടെ രക്ഷ
തീവ്രവാദികള്‍ വ്യോമകേന്ദ്രത്തിന്റെ ടെക്‌നിക്കല്‍ ഏരിയയിലേയ്ക്ക് നീങ്ങുന്നത് ചെറുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ശൈലേഷ് ആയിരുന്നു. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് വിലപ്പെട്ട പല യുദ്ധ സന്നാഹങ്ങളും നഷ്ടമായേനെ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications