കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ഭീകരാക്രമണം: പാകിസ്താനുമായുള്ള ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചു... ഇനി യുദ്ധമോ?

Google Oneindia Malayalam News

ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഉപേക്ഷിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ജനുവരി 15 നാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത്.

പാകിസ്താന്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുമ്പോള്‍ അത് പാകിസ്താന് നല്‍കുന്ന ശക്തമായ സന്ദേശം തന്നെയാണ്.

ഇനി ചര്‍ച്ച വേണ്ട

ഇനി ചര്‍ച്ച വേണ്ട

പത്താന്‍കോട് ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ പാകിസ്താനുമായി ഉയകക്ഷി ചര്‍ച്ച വേണ്ടെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയത്. ഒരു ദേശീയ ഹിന്ദി പത്രത്തിലാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്ത് വന്നത്.

ആദ്യം നടപടിയെടുക്കട്ടെ

ആദ്യം നടപടിയെടുക്കട്ടെ

പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാര്‍ക്കെതിര പാകിസ്താന്‍ നടപടിയെടുക്കുന്നതു വരെ ഒരു സമാധാന ചര്‍ച്ചയ്ക്കും സാധ്യതയില്ല.

ചര്‍ച്ച തുടങ്ങാം

ചര്‍ച്ച തുടങ്ങാം

നിലവില്‍ ചര്‍ച്ച റദ്ദാക്കിയതുകൊണ്ട് പാകിസ്താനുമായി ഒരു സമാധാന നീക്കത്തിനും ഇന്ത്യ ഇല്ല എന്ന് അര്‍ത്ഥമില്ല. എന്ന് പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കുന്നോ, അന്ന് ചര്‍ച്ചകള്‍ പുനരാരംഭിയ്ക്കും.

തൃപ്തികരമാകണം

തൃപ്തികരമാകണം

ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ വേണ്ടി വെറുതേ നടപടി തുടങ്ങിയാല്‍ പോര. ആ നടപടികള്‍ ഇന്ത്യക്ക് തൃപ്തികരമാകണമെന്നും ഡോവല്‍ പറഞ്ഞതായി വാര്‍ത്ത വന്നു.

തെളിവുകള്‍ നല്‍കി

തെളിവുകള്‍ നല്‍കി

പത്താന്‍കോട് ഭീകരാക്രമണത്തില്‍ പാകിസ്താനിലെ തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. ഈ തെളിവുകള്‍ക്ക് മേല്‍ നടപടി വേണം എന്നാണ് ആവശ്യം.

ഡോവല്‍ നിഷേധിച്ചു

ഡോവല്‍ നിഷേധിച്ചു

പാകിസ്താനുമായുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച ഉപേക്ഷിച്ചു എന്ന വാര്‍ത്ത പിന്നീട് അജിത് ഡോവല്‍ തന്നെ നിഷേധിച്ചു. പന്ത് പാകിസ്താന്റെ കോര്‍ട്ടിലാണെന്നാണ് ഡോവല്‍ പറയുന്നത്.

English summary
The foreign secretary level talks between India and Pakistan, which was scheduled to be held on January 15, has been cancelled. The National Security Advisor (NSA) of India, Ajit Doval said in an interview to a newspaper that the talks had been cancelled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X