പത്താന്‍കോട് ഭീകരാക്രമണം: 3 ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍, ഇത് പാകിസ്ഥാനില്‍ വച്ചു തന്നെ
ഇസ്ലാമാബാദ്: പത്താന് കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ പാകിസ്ഥാനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഓഫീസ് സീല്‍ ചെയ്തു. ആക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്റെ നടപടി. ഇതേ സമയം പത്താന്കോട്ടില്ലെ ഭീകരാക്രമണം അന്വേഷിക്കുന്നതിനായി പാക് സംഘം ഇന്ത്യയില്‍ എത്തുമെന്നും റിപ്പോര്‍ട്ട ഉണ്ട്. അതേ സമയം ഭീകരാക്രമണവുമായി ബന്ധ്പ്പെട്ട് പാകിസ്ഥാന് ഉന്നതതല യോഗം വിളിച്ചു കൂട്ടി.

പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്, ഐ എസ് ഐ ഡയരക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ റിസ്വാന് അക്തര്‍, പ്രധാന മന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സെക്രട്ടറി തല ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായി.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. സെക്രട്ടറി തല ചര്‍ച്ചകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രധാനമന്ത്രി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമേ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications