കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് ഭീകരാക്രമണം: 3 ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍, ഇത് പാകിസ്ഥാനില്‍ വച്ചു തന്നെ

  • By Siniya
Google Oneindia Malayalam News

ഇസ്ലാമാബാദ്: പത്താന്‍ കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പാകിസ്ഥാനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഓഫീസ് സീല്‍ ചെയ്തു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്റെ നടപടി. ഇതേ സമയം പത്താന്‍കോട്ടില്ലെ ഭീകരാക്രമണം അന്വേഷിക്കുന്നതിനായി പാക് സംഘം ഇന്ത്യയില്‍ എത്തുമെന്നും റിപ്പോര്‍ട്ട ഉണ്ട്. അതേ സമയം ഭീകരാക്രമണവുമായി ബന്ധ്‌പ്പെട്ട് പാകിസ്ഥാന്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി.

masood-azhars

പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്, ഐ എസ് ഐ ഡയരക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ റിസ്വാന്‍ അക്തര്‍, പ്രധാന മന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സെക്രട്ടറി തല ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായി.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. സെക്രട്ടറി തല ചര്‍ച്ചകള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രധാനമന്ത്രി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമേ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുകയുള്ളു.

English summary
pathankot terror attack jaish e muhammad arrested in Pakisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X