എന്‍ഐഎ വെട്ടിലായി, ഇനി എന്ത് പരിശോധനയാണ് നടത്തേണ്ടത്? ഇത് എസ്പിയുടെ തന്ത്രമോ കുതന്ത്രമോ? ഇങ്ങനെ...
പത്താന്‍കോട്: വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. സല്‍വീന്ദറിന്റെയും കൂടെ ഉണ്ടായിരുന്ന പാചകകാരന്റെ വീട്ടിലുമാണ് എന്‍ ഐ എ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പരിശോധന നടത്താനിടയയാത്.
എസ്പിയുടെ വീട് ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇയാളെ ചൊവ്വാഴ്ച നുണപരിശോധനയ്ക്ക് വിധേയമാക്കിയിരിന്നു. തുടര്‍ച്ചയായ രണ്ടുദിവസമാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിന് പുറമെ പെരുമാറ്റ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.

മനശാസ്ത്രഞ്ജര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിന് മുന്നിലാണ് എസ്പിയെ പെരുമാറ്റ പരിശോധനയ്ക്ക് വിധേയമാക്കുകയെന്നാണ് സൂചന. സ്വഭാവ സവിശേഷതകളെ ശാസ്ത്രീയമായി വിലയിരുത്താനാണിത്.
എസ്പിയുടെ വാഹനം തട്ടിയെടുത്താന് പത്താന്‍ കോട് ഭീകരാക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സല്‍വീന്ദറിനെ പഞ്ചാബ് പോലീസും എന്‍ ഐ എയും ചോദ്യം ചെയ്‌തെങ്കിലും മൊഴികളിലെ വൈരുദ്ധ്യമുള്ളതിനാല്‍ കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.












Click it and Unblock the Notifications