കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ടില്‍ രണ്ട് ഭീകരര്‍ കൂടി... ഒരു ഭീകരനെ കൊന്നു; എപ്പോള്‍ തീരും ഈ യുദ്ധം?

Google Oneindia Malayalam News

അമൃത്സര്‍: പത്താന്‍കോട്ട് വ്യോമ സേന താവളത്തില്‍ രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ആറാമത്തെ ഭീകരനെ വധിച്ചത്.

ജനുവരി രണ്ടിന് നടന്ന ആക്രമണ-പ്രത്യാക്രമണങ്ങളില്‍ അഞ്ച് തീവ്രവാദികളെ വധിച്ചതായി സൈന്യം അവകാശപ്പെടുന്നു. തീവ്രവാദികളെ എല്ലാവരേയും വധിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Pathakot Attack

എന്നാല്‍ ജനുവരി 3 , ഞായറാഴ്ച രാവിലെ വീണ്ടും വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് വെടിയൊച്ച കേട്ടു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് എടുത്തുമാറ്റുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിലാണ് മലയാളിയായ എന്‍എസ്ജി ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്.

പത്താന്‍കോട്ട് വ്യോസേനാ കേന്ദ്രത്തില്‍ നിന്ന് ഞാറാഴ്ച ഉച്ച തിരിയുമ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. അവശേഷിയ്ക്കുന്ന തീവ്രവാദിയുനമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു സൈനികന് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ മൂന്ന് എന്‍എസ്ജി കമാന്‍ഡോകള്‍ക്കും പരിക്കേറ്റിരുന്നു.

English summary
Pathankot Terror Attack: One more terrorist shot dead, firing is going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X