കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട്ട്: അജ്മല്‍ കസബിനെയും വെല്ലും ഈ ഭീകരര്‍, പരിശീലനത്തിന്റെ കഥ ഇങ്ങനെ

  • By Siniya
Google Oneindia Malayalam News

പത്താന്‍കോട് : വ്യോമസേനാ കേന്ദ്രത്തിന് നേരെ നടത്തിയ ഭീകരാക്രമണം പ്രൊഫഷണല്‍ സൈനികരെ അതിശയിപ്പിക്കുന്ന തരത്തിലെന്ന് ഇന്ത്യന്‍ സുരക്ഷാ സേന. 2011 ല്‍ മുംബൈ ആക്രമണം നടത്തിയ അജ്മല്‍ കസബിന് ലഭിച്ചതിനേക്കാള്‍ മികച്ച പരിശീലനമാണ് പത്താന്‍േേകാട്ട് ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് നിലവില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുകയാണ്.

ഭീകരാക്രമണം നടത്തിയതിന്റെ പിന്നാലെ ആയുധങ്ങള്‍ കരുതിവച്ചുള്ള ആക്രമണം കൃത്യമായ പരിശീലനത്തിന്റെ സൂചനയാണ്. ഭീകരെല്ലാം കൊല്ലപ്പെട്ടുവെന്ന പ്രതീതിയുണര്‍ത്തി ഏറെ സമയം നിശബ്ദത പാലിച്ചതിന് ശേഷം വീണ്ടും തിരിച്ചടിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളും ഇവര്‍ പ്രയോഗിച്ചുരുന്നു.

അജ്മല്‍ കസബിനെ വെല്ലുന്ന ഭീകരര്‍

അജ്മല്‍ കസബിനെ വെല്ലുന്ന ഭീകരര്‍

2011 ല്‍ മുംബൈ ആക്രമണം നടത്തിയ അജ്മല്‍ കസബിനും സംഘത്തിനെയും വെല്ലുന്ന ഭീകരരാണ് പത്താന്‍കോട്ട് വ്യോമസേനാ ആക്രമണത്തിന് പിന്നില്‍. ഇവര്‍ക്ക് ലഭിച്ച പരിശീലനത്തേക്കാള്‍ മികച്ച പരിശീലനമാണ് പത്താന്‍ കോട്ട് ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.

പ്രൊഫഷണല്‍ പോരാളികള്‍

പ്രൊഫഷണല്‍ പോരാളികള്‍

വലിയ അളവിലുള്ള സ്‌ഫോടക വസ്തുക്കളും റൈഫിളുകളും റോക്കറ്റ് ലോഞ്ചുറുകളും ആക്രമണം നടന്ന സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രൊഫഷണല്‍ പോരാളികളുടെ സമാനമായ നീക്കങ്ങളാണ് ഭീകരര്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ നടത്തിയത്.

ആക്രമണം നടത്തിയത്

ആക്രമണം നടത്തിയത്

ജാഗ്രത പുലര്‍ത്തുന്നതില്‍ സൈനികര്‍ അയവു വരുത്തുന്നത് പുലര്‍ച്ചെയാണ്, എന്നാല്ർ പുലര്ർച്ചെ 3 മണിയോടെയാണ് ഭീകരാക്രമണം നടത്തിയത്. എന്നാല്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്ര ഭീകരര്‍ കയറിയിട്ടുണ്ടെന്ന് ഇപ്പോഴും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൃത്യമായ പരിശീലനം

കൃത്യമായ പരിശീലനം

ഭീകരാക്രമണം നടത്തിയതിന്റെ പിന്നാലെ ആയുധങ്ങള്‍ കരുതിവച്ചുള്ള ആക്രമണം നടത്തിയതും കൃത്യമായ പരിശീലനത്തിന്റെ സൂചനയാണ്. ഭീകരെല്ലാം കൊല്ലപ്പെട്ടുവെന്ന പ്രതീതിയുണര്‍ത്തി ഏറെ സമയം നിശബ്ദത പാലിച്ചതിന് ശേഷം വീണ്ടും തിരിച്ചടിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളും ഇവര്‍ പ്രയോഗിച്ചുരുന്നു.

ജാഗരൂകരായ ഭീകരര്‍

ജാഗരൂകരായ ഭീകരര്‍

ആളുകള്‍ എറ്റവും കൂടുതല്‍ ഉള്ളതും കൂടുതല്‍ പേരും നിരായുധരായിട്ടുള്ള സ്ഥലം കണ്ടെത്തിയാണ് ആക്രമണം നടത്തിയത്. ഭീകരരുടെ സൈനിക സമാനമായ ജാഗരൂകതയാണ് കാണിക്കുന്നത്.

സുരക്ഷാ സേനയുടെ പാളിച്ചകള്‍

സുരക്ഷാ സേനയുടെ പാളിച്ചകള്‍

ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങിനെ മര്‍ദിച്ച ശേഷമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പത്താന്‍കോട്ട് വ്യോമസേന താവളത്തിലേക്ക് ജാഗ്രത നിര്‍ദേശം എത്തുന്നതിന് മുമ്പ് ഭീകരര്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്.

പോലീസിന്റെ വീഴ്ച

പോലീസിന്റെ വീഴ്ച

എസ് പി യെ മര്‍ദ്ദിച്ച ശേഷം വാഹനം തട്ടിയെടുത്താണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയതെന്നാണ് സുരക്ഷാ സേനാ വ്യക്തമാക്കുന്നത്. എന്നാല്‍ എസ് പി സല്‍വീന്ദര്‍ സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ അന്വേഷിച്ച് പഞ്ചാബ് പോലീസ് കളഞ്ഞ സമയം ഭീകരര്‍ക്ക് ഇവിടെ എത്തുന്നതിനും ആക്രമണത്തിനും തയാറെടുക്കാന്‍ കഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.

ആക്ഷേപം ഉയര്‍ന്നത്

ആക്ഷേപം ഉയര്‍ന്നത്

സൈനിക വേഷത്തിലെത്തിയവര്‍ എസ് പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്തുവെന്ന് എസ്പി അല്‍വിന്ദര്‍ സിങ് പഞ്ചാബിന് പോലീസിന് മൊഴി നല്‍കിയിരുന്നുവെങ്കിലും പോലീസ് കാര്യമായി എടുത്തില്ല എന്ന ആക്ഷേപമുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ്യം തേടിപ്പോയി മണിക്കൂറുകള്‍ പാഴാക്കിയെന്നും പറയുന്നു.

വധിച്ചത്

വധിച്ചത്

സൈനികര്‍ ഇതുവരെ ആറു ഭീകരരെയാണ് വധിച്ചത്. എന്നാല്‍ ആറാമത്തെ മൃതദേഹം കണ്ടെടുത്തിട്ടില്ല.

ഭീകരര്‍ ഒളിച്ചത്

ഭീകരര്‍ ഒളിച്ചത്

ഭീകരര്‍ ബാരക്കിലെ താവളത്തില്‍ ഒഴിഞ്ഞുകിടക്കുകയായിരുന്ന, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ബാരക്കുകളില്‍ ആയിരുന്നു രണ്ട് ഭീകരര്‍ ഒളിച്ചിരുന്നത്. ബാരക്ക് പൂര്‍ണമായും തകര്‍ത്താണ് ഇവരെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
pathankot terrorist attackers got professional training
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X