നിതിന്‍ പട്ടേലിന് ഹര്‍ദികിന്റെ ക്ഷണം: ഹര്‍ദികിനൊപ്പം കോണ്‍ഗ്രസിലേയ്ക്ക്! പൊട്ടിത്തെറി തീരുന്നില്ല!
അഹമ്മദാബാദ്: ഗുജറാത്തില്‍ രുപാനി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നാടകീയ നീക്കങ്ങള്‍. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തനിക്കൊപ്പം ചേരാന്‍ ക്ഷണിച്ച് പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപി നിതിന്‍ പട്ടേലിനെ വേണ്ട രീതിയില്‍ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നഗരവികസനം, പെട്രോളിയം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ തനിക്ക് വേണമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം തവണയും ഉപമുഖ്യമന്ത്രി പദം അലങ്കരിക്കുന്ന പട്ടേലിന്റെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെ നിതിന്‍ പട്ടേല്‍ വെള്ളിയാഴ്ച ഓഫീസിലെത്തി ചുമതലയേറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ദിക് പട്ടേല്‍ തനിക്കൊപ്പം ചേരാന്‍ നിതിന്‍ പട്ടേലിനോട് ആവശ്യപ്പെടുന്നത്.

പാര്‍ട്ടിയ്ക്ക് വേണ്ടി അധ്വാനിച്ചു
നിതിന്‍ പട്ടേല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ബിജെപി ബഹുമാനിച്ചില്ലെങ്കില്‍ നിതിന്‍ പട്ടേലിന് തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഹര്‍ദിക് പറയുന്നു. ശനിയാഴ്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത ചിന്തന്‍ ശിബിരത്തിന് മുന്നോടിയായാണ് ഹര്‍ദിക് മാധ്യമങ്ങളോട് ഇപ്രകാരം പ്രതികരിച്ചത്.

ആത്മാഭിമാനത്തിന് മുറിവേല്ക്കും
ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ നഗരവികസനവും പെട്രോളിയം വകുപ്പും മുഖ്യമന്ത്രി വിജയ് രുപാനി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിജയ് രുപാനിയുമായുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാണിച്ച് നിതിന്‍ പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച യോഗത്തിലും പട്ടേല്‍ നിലപാട് വ്യക്തമാക്കിയത്.

ഓഫീസിലെത്തിയില്ല
ധനവകുപ്പും നഗരവികസനവുമുള്പ്പെടെയുള്ള വകുപ്പുകള്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് വകുപ്പുകളും പട്ടേലിന് നല്കാന് പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെ സുപ്രധാന വകുപ്പുകളില്‍ നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെ പട്ടേല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.

ബിജെപി വിടാന്‍ നീക്കം!!
തനിക്കൊപ്പം 11 എംഎല്‍എമാരും ബിജെപി വിടാന്‍ തയ്യാറായാല്‍ താനും ബിജെപി വിടുമെന്ന സൂചന നിതിന്‍ പട്ടേല്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ തങ്ങള്‍ നിതിന്‍ പട്ടേലിനെ പിന്തുണയ്ക്കുമെന്നും ഹര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെയും കൂട്ടി താന്‍ കോണ്‍ഗ്രസിലേയ്ക്ക് പോകുമെന്നും ശരിയായ പദവി നല്‍കുമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. ഗുജറാത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ആനന്ദിബെന്‍ പട്ടേലിന് ശേഷം ബിജെപി നേതൃത്വം ലക്ഷ്യംവെയ്ക്കുന്നത് നിതിന്‍ പട്ടേലിനെയാണെന്നും ഹര്‍ദിക് പറയുന്നു.

എംഎല്‍എമാരുടെ രാജി ഭീഷണി
വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ രാജി ഭീഷണിയുമായി ചില എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്ത പക്ഷം പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവെയ്ക്കുമെന്നാണ് വഡോദര എംഎല്‍എ രാജേന്ദ്രത്രിവേദിയുടെ ഭീഷണി. കൂട്ടായ്മയുടെ വിജയം നേടിയെന്ന് അവകാശപ്പെടുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ സമ്മാനിക്കുന്നത്.