കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും ഹോം ഐസൊലേഷന് അര്‍ഹരല്ല; നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഹോം ഐസൊലേഷനുള്ള മാഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രായമായവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കും (എച്ച്ഐവി, അവയവങ്ങള്‍ മാറ്റിവെക്കപ്പെട്ടവര്‍, കാൻസർ തെറാപ്പി പോലുള്ളവ) ഹോം ഐസൊലേഷന്‍ നല്‍കാന്‍ പാടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രായമായ രോഗികൾക്കും രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം / കരൾ / വൃക്കരോഗം, സെറിബ്രോ-വാസ്കുലർ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവർക്കും ഡോക്ടര്‍മാരുടെ കൃത്യമായ വിലയിരുത്തലിന് ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ നിര്‍ദ്ദേശിക്കാവൂ.

ഹോം ഐസോലേഷനില്‍ കഴിയുന്ന രോഗികള്‍ പത്ത് ദിവസത്തോളം രോഗ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയോ മുന്ന് ദിവസം തുടര്‍ച്ചയായ പനിയോ ഉണ്ടായില്ലെങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം. "അതിനുശേഷം, ഏഴ് ദിവസത്തേക്ക് രോഗിയെ വീട്ടില്‍ തന്നെ ക്വാറന്‍റീനില്‍ കഴിയാനും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാനും നിർദ്ദേശിക്കും. ഹോം ഐസലേഷന്‍ കാലയളവ് അവസാനിച്ചതിനുശേഷം പരിശോധനയുടെ ആവശ്യമില്ല"- പുതിയി നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

 coronavirus-

രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്കും ചെറിയ തോതില്‍ മാത്രം ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്കും വീട്ടില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഹോം ഐസൊലേഷന്‍ തിരഞ്ഞെടുക്കം. ഇവര്‍ മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

Recommended Video

cmsvideo
കോറോണക്ക് കാരണം ഭഗവാന്‍ കൃഷ്ണന്‍ | Oneindia Malayalam

പ്രീ-രോഗലക്ഷണവും വളരെ സൗമ്യമായ ലക്ഷണങ്ങളും ഉള്ളവർക്ക് മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി അവരുടെ താമസസ്ഥലത്ത് ആവശ്യമായ സ്വയം-ഒറ്റപ്പെടൽ സൗകര്യം ഉണ്ടെങ്കിൽ അവർക്ക് വീട് ഒറ്റപ്പെടൽ തിരഞ്ഞെടുക്കാം. രോഗികള്‍ക്ക് 24 മണിക്കൂറും പരിചരണം നല്‍കാന്‍ തയ്യാറായ ഒരു കെയര്‍ ടേക്കര്‍ ആവശ്യമാണ്. കൂടാതെ കെയര്‍ ടേക്കറും ആശുപത്രിയും തമ്മിലും ഹോം ഐസൊലേഷന്‍റെ മുഴുവന്‍ കാലയളവിലും സമ്പര്‍ക്കം പുലര്‍ത്തണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കേയര്‍ ടേക്കറും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പ്രോട്ടോക്കോൾ അനുസരിച്ച് ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സാ മരുന്നായി ഹൈഡ്രോക്സിക്ലോറോക്വിൻ എടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആവര്‍ത്തിക്കുന്നു. കൂടാതെ, ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാനും ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ വഴി ആപ്പ് എല്ലായ്പ്പോഴും ഓണ്‍ ചെയ്ത് വെക്കേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്നു.

English summary
പ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും ഹോം ഐസൊലേഷന്‍ അര്‍ഹരല്ല; നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X