കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ വീട്ടിലും പോലീസിനെ വെച്ചാലും പീഡനം നടക്കും

Google Oneindia Malayalam News

മുംബൈ: ഓരോ വീട്ടിലും പോലീസിനെ കാവല്‍ നിര്‍ത്തിയാലും ബലാത്സംഗം തടയാനാവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, അച്ഛന്‍ മുലായം സിംഗ് യാദവ് തുടങ്ങിയ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ എന്‍ സി പി നേതാവായ പാട്ടീലും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തുവന്നത്.

സമൂഹത്തില്‍ മൂല്യങ്ങള്‍ ഇല്ലാതായതാണ് ബലാത്സംഗത്തിന് കാരണമെന്നൊരു കണ്ടുപിടുത്തവും മന്ത്രി നടത്തിയിട്ടുണ്ട്. മാധ്യമങ്ങളാണ് പീഡനത്തിന് കാരണമെന്നായിരുന്നു യു പിയിലെ മുതിര്‍ന്ന എസ് പി നേതാവ് നേരത്തെ പറഞ്ഞത്. ബാദുണിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് രാജ്യമെങ്ങും സ്ത്രീസുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയുമായി മന്ത്രി രംഗത്ത് വന്നത്.

RR Patil

മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. യു പിയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത്. 6.34 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നത് സഹോദരന്മാരില്‍ നിന്നോ അച്ഛനില്‍ നിന്നോ ആണ്. അടുത്ത ബന്ധുക്കള്‍ പീഡിപ്പിക്കുന്നത് 6.65 ശതമാനം കേസുകളുണ്ട്. 42 ശതമാനം കേസുകളിലും പരിചയക്കാരായിരിക്കും പ്രതികള്‍. 40 ശതമാനം കേസുകള്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിക്കുന്നതാണ്.

സംസ്ഥാനത്ത് സ്ത്രീ പീഡനങ്ങള്‍ തടയാന്‍ വേണ്ടി നടപടികള്‍ സ്വീകരിക്കും. വനിതാ പോലീസ് ഉദ്യോഗസ്ഥരുമായി 500 പുതിയ പോലീസ് വാഹനങ്ങള്‍ സംസ്ഥാനത്ത് റോന്തുചുറ്റും. 200 വനിതാ കമാന്‍ഡോകളെയും രംഗത്തിറക്കും. പീഡനക്കേസുകളില്‍ ഇരയാകേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വക്കീലുമാരെ നല്‍കും.

English summary
Even if we provide one cop per house, rapes can’t be averted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X