വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ അശ്ലീല വെബ്സൈറ്റില്‍!! കേസില്‍ കുടുങ്ങിയത് പോലീസ് ഉദ്യോഗസ്ഥന്‍,
പട്ന: വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നഗ്ന വീഡിയോ അശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മിഥിലേഷ് കുമാര്‍ ജായാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.

സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ എംഎംഎസ് ക്ലിപ്പ് അശ്ലീല വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തുുവെന്നാണ് വനിതാ ഉദ്യോഗസ്ഥ പരാതിയില്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥനനെതിരെ കേസെടുത്തത്. പട്നയിലെ ബുദ്ധ കോളനി പോലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications