Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് എംഎൽഎയുടെ കാറിൽ മദ്യക്കടത്ത്: പോലീസ് പിടിച്ചത് വിലകൂടിയ മദ്യം, കുടുങ്ങുന്നത് രണ്ടാമൻ!!

പട്ന: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ കോൺഗ്രസ് എംഎൽഎയുടെ വാഹനം മദ്യക്കടത്തിന് പിടിച്ചെടുത്തു. ബുക്സാർ കോൺഗ്രസ് എംഎൽഎ സഞ്ജയ് കുമാറിന്റെ വാഹനമാണ് ബിഹാറിലെ സിംറിയിൽ നിന്ന് പിടിയിലായത്. തന്റെ വാഹനം ജഗദീഷ്പൂർ പ്രദേശത്തെ റേഷൻ വിതരണത്തിനായി വിട്ടുനൽകിയെന്നാണ് എംഎൽഎയുടെ വാദം. അതിനിടെ വാഹനം സിമ്രിയിൽ നിന്ന് പോലീസ് പിടികൂടിയത് അത്ഭുതപ്പെടുത്തുന്നുവന്നാണ് എംഎൽഎ പറയുന്നത്. വാഹനം പിടിച്ചെടുത്ത പോലീസ് മദ്യവുമായി വണ്ടിയിലുണ്ടായിരുന്ന നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിലകൂടിയ മദ്യമാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ മാസം മറ്റൊരു കോൺഗ്രസ് നേതാവിന്റെ വാഹനത്തിൽ നിന്നും ഇത്തരത്തിൽ മദ്യം പിടിച്ചെടുത്തിരുന്ന. അവശ്യ സേവനങ്ങൾക്കായി വാങ്ങുന്ന യാത്രാ പാസുകൾ ദുരുപരയോഗം ചെയ്യന്ന സംഭവങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ലോക്ക്ഡൌണിനിടെ ഇത്തരത്തിൽ വ്യാപകമായി മദ്യം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ചുമതലയുള്ള കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രാവൺ റാവുവും നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

liquor1-15

കാറിൽ വിലകൂടിയ മദ്യത്തിന്റെ വൻശേഖരവുമായാണ് റാവു പിടിയിലാവുന്നത്. ലോക്ക്ഡൌണിനിടെ ദില്ലി- ഗുഡ്ഗാവ് അതിർത്തിയിൽ വെച്ചായിരുന്നു സംഭവം. അവശ്യ സേവനങ്ങൾക്ക് അനുവദിക്കുന്ന യാത്രാപാസ് ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോൺഗ്രസ് യൂത്ത് വിംഗ് ന പ്രസിഡന്റ് ശ്രീനിവാസ ബിവിയുടെ വാഹനമാണ് പിടിച്ചെടുത്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+