കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ ഫ്രീ വൈഫൈ; കാണുന്നത് മുഴുവന്‍ അശ്ലീലവും

  • By അക്ഷയ്‌
Google Oneindia Malayalam News

പാറ്റ്‌ന: രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പാറ്റ്‌ന റെയില്‍വെ സ്റ്റേഷനിലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഉപബോക്താക്കള്‍ കൂടുതലും അശ്ലീല വീഡിയോ കാണാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നതെന്ന് റെയില്‍വെ അധികൃതര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവാക്കള്‍ മണിക്കൂറോളം സ്‌റ്റേഷനില്‍ തമ്പടിച്ച് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഒരു ജിബി വൈഫൈയാണ് പാറ്റ്‌ന സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വേഗത തീരെ ഇല്ലാത്തതിനാള്‍ അത് പത്ത് ജിബി ആയി ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Wifi

ചിലര്‍ മൊബൈല്‍ ആപ്പുകളും ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും ഡൗണ്‍ ലോഡ് ചെയ്യാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ജയ്പൂര്‍ സ്റ്റേഷനാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രണ്ടാമത്. പാറ്റ്‌നയ്ക്ക പുറമേ ആന്ധ്രാപ്രദോശിലെ വിശാഖപട്ടണം, ഝാര്‍ഖണ്ഡിലെ റാഞ്ചീ എന്നാ സ്‌റ്റേഷനുകളിലും ഇതോടൊപ്പം വൈഫൈ ആരംഭിച്ചിരുന്നു. നിലവില്‍ 23 സ്റ്റേഷനുകളിലാണ് ഈ സൗകര്യമുള്ളത്.

English summary
Patna railway station tops the chart in terms of internet search using the free Wi-Fi service, though the maximum searches were for porn sites, a railway official said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X