പത്താന്‍ കോട്ട് ഭീകരാക്രമണം: മോദിയെ ലക്ഷ്യം വച്ചെന്ന് കോണ്‍ഗ്രസ്,വിനയായത് പാക് സന്ദര്‍ശനമോ?
ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ നടത്തിയത് പ്രധനാമന്ത്രി മോദിയെ ലക്ഷ്യം വച്ചാണെന്ന് കോണ്‍ഗ്രസ്. മോദി പാകിസ്ഥാനില്‍ പോയി ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരാക്രമണം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷവും ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിന് ഐ എസ് ഐ പിന്തുണ നല്‍കുകയാണ്.
ഈ വിഷയം പാകിസ്ഥാനോട് ഉന്നയിക്കാന്‍ മോദി തയാറാകുമോയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷമായിട്ട് സമാധാനാന്തരീക്ഷമായിരുന്നു പഞ്ചാബില്‍. ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അഞ്ചുമാസത്തിനിടെ ജമ്മു കാശ്മീരിലും പഞ്ചാബിലുമായി മൂന്നു ഭീരക്രമണങ്ങളാണ് പാകിസ്ഥാനില്‍ നിന്നു വന്ന സംഘങ്ങള്‍ നടത്തിയത്. ഭീകര വാദത്തെ എങ്ങനെയാണ് ഇന്ത്യ നേരിടാന്‍ പോകുന്നതെന്ന് സുര്‍ജേവാല ചോദിച്ചു.
എന്നാല്‍ പത്താന്‍ കോട്ട് സംഭവം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി ജെപി ആരോപിച്ചു. ഭീകരാക്രമണം നടന്നതിനാല്‍ പാകിസ്ഥാനുമായി തുടങ്ങി വച്ച ചര്‍ച്ച നിര്‍ത്തി വയ്ക്കില്ല, ചര്‍ച്ച ചെയ്യാതെ ഭീകര പ്രവര്‍ത്തനം തടയാനാവില്ലെന്നും ബി ജെപി പറഞ്ഞു.












Click it and Unblock the Notifications