Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അപവാദം, പിന്നെ ക്ഷമാപണം: പ്രതിപക്ഷ നേതാക്കളുടെ മാപ്പ്പറച്ചിലുകളുടെ നീണ്ടകഥ

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ഭാര്യയും മുൻ നയതന്ത്രജ്ഞയുമായ ലക്ഷ്മി പുരിക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. ലക്ഷ്മി പുരി സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് 2021 ലായിരുന്നു ഗോഖലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തൃണമൂല്‍ നേതാവിന്റെ ആരോപണങ്ങള്‍ വ്യാജവും തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ലക്ഷ്മി പുരി നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ മുൻ നയതന്ത്രജ്ഞയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഗോഖരെ പരസ്യമായി മാപ്പ് പറയണമെന്നും ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചു. കൂടുതൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഗോഖലെയെ വിലക്കിയ കോടതി ഉത്തരവുകൾ അനുസരിച്ചില്ലെങ്കില്‍ തടവ് ഉള്‍പ്പെടേയുള്ള കടുത്ത ശിക്ഷകളിലേക്ക് പോകുമെന്ന മുന്നറിയിപ്പും നല്‍കി.

saketh

ഒന്നിലേറെ തവണ കോടതി ആവശ്യപ്പെട്ടിട്ടും പരസ്യക്ഷമാപണം നടത്താന്‍ തയ്യാറായിരുന്നില്ല. ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് സാകേത് ഗോഖലെയ്‌ക്കെതിരെ ലക്ഷ്മി പുരി കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കാനിരിക്കെടെയാണ് സാകേത് ഗോഖലെയുടെ പരസ്യക്ഷമാപണം വരുന്നത്.

"2021 ജൂൺ 13, 23 തീയതികളിൽ ലക്ഷ്മി മുർദേശ്വർ പുരിക്കെതിരെ തുടർച്ചയായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു. വിദേശത്ത് അവർ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ട് തെറ്റായതും സ്ഥിരീകരിക്കാത്തതുമായ ആരോപണങ്ങൾ ആ ട്വീറ്റുകളിൽ ഉണ്ടായിരുന്നു, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു," ഗോഖലെ എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

സാകേത് ഗോഖലയുടെ പരസ്യക്ഷമാപണം പ്രതിപക്ഷത്തിനും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി മാറുമ്പോള്‍ ഭരണപക്ഷവം ബിജെപിയും ഇത് വലിയ ആഘോഷമാക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇത് ആദ്യമായല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യാതൊരു തെളിവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കും, എന്നാല്‍ പിന്നീട് നിയമപരമായ നടപടികള്‍ നേരിടുമ്പോഴും തെളിവുകള്‍ പുറത്ത് വരുമ്പോഴും ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് മലക്കം മറിയുന്നത് പ്രതിപക്ഷത്തിന്റെ പതിവ് രീതിയാണെന്നും ഇവർ ആരോപിക്കുന്നു.

കോണ്‍ഗ്രസ് പാർട്ടിയുടെ മാത്രം കാര്യം നോക്കുകയാണെങ്കില്‍ രാഹുൽ ഗാന്ധി മുതൽ ദിഗ്‌വിജയ സിംഗ് വരെയുള്ള നേതാക്കള്‍ക്കെതിരേയും സമാനമായ ആരോപണം ശക്തമാണ്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പ്രതിഷേധം ഇളക്കിവിടുകയും മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ നിയമപോരാട്ടം രൂക്ഷമാകുമ്പോൾ പലപ്പോഴും ഒന്നും പറയാനില്ലാത്ത അവസ്ഥയിലേക്ക് പോകുന്നതും പതിവ് കാഴ്ചയാകുന്നു.

ആർ എസ് എസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുക, സർജിക്കൽ സ്‌ട്രൈക്കുകൾ പോലുള്ള ദേശീയ സുരക്ഷാ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുക തുടങ്ങിയ വിവിധ കാര്യങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ പിന്നീട് നിലാപാടുകള്‍ മാറ്റിയതായി കാണാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാത്മാഗന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2014 ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയായിരുന്നു.

ഗാന്ധി വധത്തിന് പിന്നില്‍ ആർ എസ് എസ് ആണെന്നാ്യിരുന്നു ഒരു പൊതുയോഗത്തില്‍ സംസാരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞത്. എന്നാല്‍ കേസ് കോടതിയില്‍ എത്തിയതോടെ രാഹുലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ രാഹുല്‍ ഗാന്ധിവധം നടത്തിയത് ആര്‍ എസ് എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ആര്‍എസ് എസിലെ ചിലരെന്നാണ് രാഹുല്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

2016-ൽ സർജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ "ഖൂന്‍ കി ദലാലി" എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു. പരാമർശം വലിയ വിവാദമായതോടെ സർജിക്കല്‍ സ്ട്രൈക്കിനെ ഞാന്‍ ഏത് അർത്ഥത്തിലും പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ അതിനെ രാഷ്ട്രീയ വത്കരിക്കുന്നതിനെതിരായിട്ടാണ് തന്റെ പരാമർശമെന്നും രാഹുലിന് പിന്നീട് വിശദീകരിക്കേണ്ടി വന്നു.

2019-ൽ റഫാൽ ഇടപാട് വിവാദവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ "ചൗക്കിദാർ ചോർ ഹേ" എന്ന മുദ്രാവാക്യവും ഇത്തരത്തില്‍ പ്രശസ്തമായിരുന്നു. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളെ സുപ്രീംകോടതി ശരിവച്ചുവെന്ന പ്രതീതി പരത്താന്‍ ഈ പരാമർശത്തിന് കഴിഞ്ഞുവെന്നായിരുന്നു പ്രധാന ആരോപണം. ഒടുവില്‍ രാഷ്ട്രീയ മുദ്രാവാക്യവും റഫാൽ കേസിലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള പരാമർശവും കൂടിക്കുഴഞ്ഞ് പോയതില്‍ രാഹുല്‍ ഗാന്ധിക്ക് മാപ്പ് ചോദിക്കേണ്ടി വന്നു.

മണിശങ്കർ അയ്യർ, ജയറാം രമേശ്, സഞ്ജയ് സിംഗ്, ദിഗ്വിജയ സിംഗ് തുടങ്ങിയ കോൺഗ്രസ് നേതാക്കള്‍ക്കും ഇത്തരം പരാമർശങ്ങളുടെ പേരില്‍ പിന്നീട് തങ്ങളുടെ പ്രസ്താവനകൾ തിരുത്തേണ്ടി വരികയോ ക്ഷമാപണം നടത്തേണ്ടി വരികയോ ചെയ്തിട്ടുണ്ട്. 2017-ൽ മണിശങ്കർ അയ്യർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "നീച് കിസം കാ ആദ്മി" (ഒരു തരം താഴ്ന്ന മനുഷ്യൻ) എന്ന് വിളിച്ചതാണ് ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത്. ഈ പരാമർശം നീചവും ജാതീയവുമാണെന്ന വിമർശനം ശക്തമായതിനെ തുടർന്ന് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. തന്റെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മണിശങ്കർ അയ്യരും പിന്നീട് വിശദീകരിച്ചു.

2019 ലാണ് ജയറാം രമേശ്, സ്ഥിരീകരിക്കാത്ത ഒരു മാധ്യമ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ എൻഎസ്എ അജിത് ഡോവലിന്റെ മകൻ വിവേക് ​​ഡോവലിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നത്. മാനനഷ്ടക്കേസ് നേരിട്ടപ്പോൾ, അവകാശവാദങ്ങൾ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലെന്ന് സമ്മതിച്ചുകൊണ്ട് ജയറാം രമേശ് ഒടുവിൽ രേഖാമൂലം ക്ഷമാപണം നടത്തി. സമാനമായ മറ്റൊരു സംഭവത്തില്‍ 2017-ൽ എഎപി നേതാവ് കപിൽ മിശ്രയ്‌ക്കെതിരായ ആക്രമണത്തിൽ ബിജെപി യുവ നേതാവായ അങ്കിത് ഭരദ്വാജിനെതിരെ സഞ്ജയ് സിംഗ് പിന്നീട് തെറ്റിദ്ധരിച്ചിരുന്നു. ആരോപണം പിന്നീട് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് സഞ്ജയ് സിംഗും ക്ഷമാപണം നടത്തി.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. 2023-ൽ ആർ‌എസ്‌എസ് സൈദ്ധാന്തികനായ എംഎസ് ഗോൾവാൾക്കറിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളും നിയമനടപടികളിലേക്ക് നയിച്ചു. കേസില്‍ 2024-ൽ കോടതി അദ്ദേഹത്തോട് രേഖാമൂലമുള്ള ക്ഷമാപണം നടത്താൻ നിർദ്ദേശിച്ചു. ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങല്‍ ഉന്നയിച്ച് പിന്നീട് ക്ഷമാപണം നടത്തിയവർ വേറേയും അനവധിയാണ്. ഇതിലൂടെ നേതാക്കള്‍ അവരുടെ തന്നെ വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+