കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം ദൃഢപ്പെടുത്തിയതിന് പിന്നാലെ വിമർശനം; വീണ്ടും ബിജെപിക്കെതിരെ ശിവസേന!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം മത്സരിക്കാൻ തയ്യാറയതിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലൂടെയാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാകിസ്താനെ പാഠംപഠിപ്പിക്കുമെന്നുള്ള വാചക കസര്‍ത്തുകള്‍ മാത്രമാണ് കേള്‍ക്കാനുള്ളത്. ആദ്യം ചെയ്തു കാണിക്കൂ. അതിനുശേഷമാകാം പ്രസംഗം മതിയെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്.

<strong>ഇസ്രയേലുമായി യുദ്ധം പ്രതീക്ഷിക്കാമെന്ന് ഇറാന്‍.... ഭീഷണിയുമായി വിദേശകാര്യമന്ത്രി!!</strong>ഇസ്രയേലുമായി യുദ്ധം പ്രതീക്ഷിക്കാമെന്ന് ഇറാന്‍.... ഭീഷണിയുമായി വിദേശകാര്യമന്ത്രി!!

ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിന് മോദി സര്‍ക്കാര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല. ഭീകരവാദികള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കേണ്ടിവരുമോയെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. തീവ്രവാദി ആക്രമണവും ജവാന്‍മാരുടെ രക്തസാക്ഷിത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കാനാണ് ശ്രമം നടക്കുന്നത്. പിന്നെങ്ങിനെയാണ് ശത്രുക്കളെ നേരിടുകയെന്നും ലേഖനത്തിലൂടെ വിമർശിക്കുന്നു.

BJP and Shiv Sena

ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബിജെപി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു മുമ്പും മോദി സർക്കാരിനെതിരെ രൂക്ഷമായ രീതിയിൽ ശിവസേന വിമർശനവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ പുറത്തു വരുമ്പോഴാണ് വീണ്ടും മോദി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
English summary
Despite its recent patch-up with the Bharatiya Janata Party or BJP, the Shiv Sena today questioned the BJP-led government's response to the Pulwama terror attack, asking it not to wait "till the eve of polls" to act against Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X