ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പൗലോ കൊയ്‌ലോ
ദില്ലി : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നത്
ഐ ലവ് ഇന്ത്യ എന്നെഴുതിയ ഒരു ചിത്രമാണ് അദ്ദേഹം പോസ്റ്റു ചെയ്തത്. ഇന്ത്യയും താനും ജനിച്ചത് ഒരേ വര്‍ഷമാണ് എന്നാല്‍ ഒരു ദിവസമല്ല താന്‍ ആഗസ്റ്റ് 24 ആം തീയതിയാണ് ജനിച്ചതെന്നും പൗലോ കൊയ്‌ലോ ഫെയ്‌സ് ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

പോസ്റ്റു ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 23,879 പേര്‍ ചിത്രം ലൈക്ക് ചെയ്തു. 1276ഓളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.ബെസ്റ്റ് സെല്ലറായ ദി ആല്‍ക്കെമിസ്റ്റ്, ദി പില്‍ഗ്രിമേജ്, ദ ഫിഫ്ത് മൗണ്ടെയ്ന്‍, ബ്രിഡ തുടങ്ങി ലോക പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ.
പൗലോ കൊയ്‌ലോ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ മൈ നെയിം ഇസ് ഖാനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ചിത്രമെന്നായിരുന്നു അദ്ദേഹം ചിത്രത്തെക്കുറിച്ച് പറഞ്ഞത്.












Click it and Unblock the Notifications