Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ചിമ്പുവിന്റെ അച്ഛന്റെ കാറിടിച്ച് യാചകൻ മരിച്ചു

ചെന്നൈ; തമിഴ് നടൻ ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദർ സഞ്ചരിച്ച വാഹനം അടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യാചകൻ മരിച്ചു. 70 കാരനായ മുനുസ്വാമിയാണ് മരിച്ചത്. സംഭവത്തിൽ രാജേന്ദറിന്റെ ഡ്രൈവർ സെൽവത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

chimbuuuuu-1528347992-1648104484

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടനം നടന്നത്. ഇളങ്കോ സാലൈ-പോയസ് റോഡ് ജംഗ്ഷനിലൂടെ മുനുസ്വാമി ഇഴഞ്ഞ് പോകുന്നത് അപകടത്തിന്റേതായി പ്രചരിച്ച വീഡിയോകളിൽ കാണാം. ഇയാൾക്ക് മുകളിലൂടെ വേഗത്തിൽ ഓടിച്ച് വന്ന രാജേന്ദറിന്റെ ഇനോവ കാർ കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കാർ അൽപദൂരം ഓടിച്ച് പോയതിന് ശേഷമായിരുന്നു നിർത്തിയത്. ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

മുനുസ്വാമിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാൾക്ക് തലയ്ക്കും ഇടുപ്പിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകടത്തിൽ പോണ്ടി ബസാർ പോലീസ് കാർ പിടിച്ചെടുത്തു. ഡ്രൈവർ സെൽവയ്ക്കെതിരെ സെക്ഷൻ 304 (എ) പ്രകാരം കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+