കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിക്കാന്‍ അനുവദിച്ചില്ല; സര്‍ക്കാരിനെതിരെ പ്രമുഖ നടന്‍ രംഗത്ത്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാന്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രമുഖ നടന്‍ പവന്‍ കല്യാണ്‍ രംഗത്തെത്തി. ബീച്ചില്‍ നിശബ്ദമായി പ്രതിഷേധിക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ വിശാഖപട്ടണത്തെ ആര്‍.കെ. ബീച്ചില്‍ നടത്താനിരുന്ന പ്രതിഷേധം സര്‍ക്കാര്‍ തടഞ്ഞിരുന്നു. പവന്‍ കല്യാണ്‍, സായ് ധരം തേജ്, വരുണ്‍തേജ്, സുധീപ് കൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തത്തോടെ പരിപാടി ഉപേക്ഷിച്ചു.

pawan-kalyan

സമാധാനത്തോടെ പ്രതിഷേധിക്കാനുള്ള അവകാശം യുവത്വത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിഷേധമായിരുന്നില്ല. ജനുവരി 26ന് എല്ലാ വിഭാഗത്തിലും പെടുന്നവര്‍ക്ക് തങ്ങളുടെ അഭിപ്രായം പറയാന്‍ ഒരു വേദിയൊരുക്കിയതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി.

ആന്ധ്രാ പ്രദേശിന് പ്രത്യേക അനുമതി നല്‍കാത്തതില്‍ എന്‍ഡിഎ സര്‍ക്കാരിനെയും ജന്‍ സേന പാര്‍ട്ടി നേതാവ് കൂടിയായ പവന്‍ കല്യാണ്‍ വിമര്‍ശിച്ചു. മന്‍ മോഹന്‍ സിങ് സര്‍ക്കാരാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. പിന്നീട് ബിജെപി നേതാക്കളും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി. എന്നാല്‍, ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയിരിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

English summary
Andhra Pradesh special status:Pawan Kalyan attacks govt for not allowing protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X