• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2024ലേക്ക് തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി, തുടക്കം ആന്ധ്രയിൽ നിന്ന്, രക്ഷകൻ പവൻ കല്യാൺ

cmsvideo
  Pawan Kalyan's Jana Sena Announces Alliance With BJP in Andhra Pradesh | Oneindia Malayalam

  അമരാവതി: ആന്ധ്രാപ്രദേശിൽ മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ സഖ്യത്തൊരുങ്ങി ബിജെപി. സിനിമാ താരം പവൻ കല്യാൺ നയിക്കുന്ന ജനസേന പാർട്ടിയും ബിജെപിയും ആന്ധ്രയിൽ സഖ്യം രൂപീകരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി- ജനസേനാ സഖ്യം ഒന്നിച്ചു മത്സരിക്കുമെന്ന് പവൻ കല്യാൺ വ്യക്തമാക്കി.

  ഈ മണ്ണിൽ ജനിച്ചവനാണ്, ഇന്നെന്നല്ല ഒരിക്കലും രേഖ കാണിക്കില്ല, തീപ്പൊരിയായി വീണ്ടും ചന്ദ്രശേഖർ ആസാദ്!

  പവൻ കല്യാണും ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് സഖ്യം രൂപീകരിക്കാൻ ഇരു പാർട്ടികളും തമ്മിൽ ധാരണയായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയെങ്കിലും ആന്ധ്രാപ്രദേശിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് പവൻ കല്യാണിനൊപ്പം ചേർന്ന് ബിജെപി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.

   ബിജെപി തകർന്നടിഞ്ഞ ആന്ധ്ര

  ബിജെപി തകർന്നടിഞ്ഞ ആന്ധ്ര

  കഴിഞ്ഞ തവണ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജനസേനാ പാർട്ടിക്കും ബിജെപിക്കും ആന്ധ്രയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് അധികാരത്തിൽ എത്തുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആന്ധ്രയിൽ ബിജെപിയുടെ പുതിയ പരീക്ഷണം.

   കൈകൊടുത്ത് സൂപ്പർതാരം

  കൈകൊടുത്ത് സൂപ്പർതാരം

  കഴിഞ്ഞ ഡിസംബറിൽ തന്നെ ബിജെപി സഖ്യത്തിന്റെ സൂചന പവൻ കല്യാൺ നൽകിയിരുന്നു. ബിജെപിയുമായി അകലം പാലിച്ചിട്ടില്ലെന്നും ജനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നും തിരുപ്പതിയിൽവെച്ച് പവൻ കല്യാൺ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച.

   നേട്ടമുണ്ടാക്കിയില്ല

  നേട്ടമുണ്ടാക്കിയില്ല

  നടനും തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ സഹോദരനുമായ പവൻ കല്യാൺ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് ജനസേനാ പാർട്ടി സ്ഥാപിക്കുന്നത്. 2014ൽ ബിജെപി-ടിഡിപി സഖ്യത്തെ പിന്തുണച്ച് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. 2019ൽ സിപിഐ, സിപിഎം, സമാജ്വാദി പാർട്ടി എന്നി പാർട്ടികളുമായി സഖ്യം ചേർന്ന് മത്സരിച്ചു. എന്നാൽ 175 അംഗ നിയമസഭയിൽ ഒരേയൊരു സീറ്റിൽ മാത്രമാണ് ജനസേനാ സ്ഥാനാർത്ഥി വിജയിച്ചത്.

   ചരിത്ര ദിനം

  ചരിത്ര ദിനം

  ഇന്നൊരു ചരിത്ര ദിനമാണെന്നാണ് ബിജെപി -ജനസേനാ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുനിൽ ഡിയോദർ പ്രതികരിച്ചത്. 20124 ആന്ധ്രയിൽ അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുപാർട്ടി നേതാക്കളും പ്രതികരിച്ചു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയും ജെഎസ്പിയും യോജിച്ച് പ്രവർത്തിക്കും.

   ഒരുമിച്ച് മുന്നോട്ട്

  ഒരുമിച്ച് മുന്നോട്ട്

  സംസ്ഥാനത്തെ അഴിമതി, കുടുംബവാഴ്ച, രാഷ്ട്രീയ ജാതീയത എന്നിവയ്ക്കെതിരെ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും. അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ചന്ദ്രബാബു നായിഡു സർക്കാരിനെതിരെപ്പോലെ പരാജയമാണെന്ന് ജഗൻമോഹൻ റെഡ്ഡിയും തെളിയിച്ചു. സംസ്ഥാനത്ത് ടിഡിപിയുമായോ വൈഎസ്ആർ കോൺഗ്രസുമായോ ബിജെപി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം ഉദിക്കുന്നതേയില്ലെന്നും സുനിൽ ദിയോദർ പറഞ്ഞു.

  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച

  ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച

  2104ന് ശേഷം ബിജെപിയുമായി ചില വിടവുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ നിരവധി ബിജെപി നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാ പ്രദേശിന്റെ നല്ല ഭാവിയിക്ക് വേണ്ടി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പവൻ കല്യാൺ പറഞ്ഞു. ആന്ധ്രയുടെ തലസ്ഥാനം 3 നഗരങ്ങളിലായി വ്യാപിപ്പിക്കാനുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ തീരുമാനത്തിനെതിരെ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

   സംയുക്ത സമിതി

  സംയുക്ത സമിതി

  സംസ്ഥാന ബിജെപിയും ജനസേനയും ഏകോപന സമിതി രൂപീകരിക്കുകയും ഏതാനും ആഴ്ചകൾ കൂടുമ്പോൾ യോഗം ചേർന്ന് ഏറ്റെടുക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും പവൻ കല്യാൺ വ്യക്തമാക്കി. 2019ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 6.87 ശതമാനം വോട്ട് വിഹിതം മാത്രമാണ് ജെസ്പി നേടിയത്. ബിജെപിയുടെ വോട്ട് വിഹിതം ഒരു ശതമാനത്തിൽ താഴെയായിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും അക്കൗണ്ട് തുറക്കാൻ പോലും ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.

  English summary
  Pawan Kalyan's Janasena party formed alliance with BJP in Andhrapradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X