കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ സോണിയയെ കണ്ടു, സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമില്ല, ബിജെപി തീരുമാനിക്കട്ടെയെന്ന് പവാര്‍!!

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള പ്രതിസന്ധി തുടരുന്നതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. അതേസമയം ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് പവാര്‍ പറഞ്ഞു. ശിവസേനയ്ക്ക് അനുകൂലമാണ് കൂടിക്കാഴ്ച്ചയെന്ന് പറയാന്‍ സാധിക്കില്ല.

1

ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി എന്‍സിപിയുമായി ബന്ധപ്പെട്ടെന്ന വാദങ്ങളെയും പവാര്‍ തള്ളിക്കളഞ്ഞു. ശിവസേന തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ സമീപിച്ചിട്ടില്ല. എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ സാധിക്കില്ലെന്നും പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങളെ കുറിച്ചാണ് സോണിയയും പവാറും സംസാരിച്ചത്.

അതേസമയം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച പിന്തുണയെ കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു. ബിജെപി സഖ്യം ഉപേക്ഷിച്ച് വന്നാല്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ശിവസേന പിന്തുണയ്ക്കാന്‍ സാധിക്കുമോ എന്ന് സോണിയ ചോദിക്കുകയും ചെയ്തു. എന്നാല്‍ മതേതരത്വം പറഞ്ഞാണ് എംഎന്‍എസ്സിനെ നേരത്തെ കോണ്‍ഗ്രസ് പുകച്ച് പുറത്ത് ചാടിച്ചത്. ഈ സാഹചര്യത്തില്‍ ശിവസേനയെ എങ്ങനെ പിന്തുണയ്ക്കുമെന്നാണ് ആശങ്ക.

ജനവിധി പ്രകാരം എന്‍സിപി പ്രതിപക്ഷത്തിരിക്കും. എന്നാല്‍ സഖ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ല. ഇപ്പോള്‍ ബിജെപി സഖ്യമുണ്ടാക്കാനുള്ള കരുത്തുണ്ട്. അവരാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാരുണ്ടാക്കാന്‍ അത് കൊണ്ട് ബിജെപി തന്നെ മുന്‍കൈയെടുക്കണം. ഞങ്ങളോടാരും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി താന്‍ വരുമോ എന്ന ചോദ്യങ്ങളെയും പവാര്‍ തള്ളിക്കളഞ്ഞു. ബിജെപിയും ശിവസേനയും തമ്മില്‍ നടക്കുന്ന ഗൗരവമേറിയ തര്‍ക്കമാണെന്നും പവാര്‍ പറഞ്ഞു.

 25 ശിവസേന എംഎല്‍എമാര്‍ ബിജെപിയിലേക്ക്..... 'അഹങ്കാരി'കളെ രണ്ടായി പിളര്‍ത്തുമെന്ന് എംഎല്‍എ 25 ശിവസേന എംഎല്‍എമാര്‍ ബിജെപിയിലേക്ക്..... 'അഹങ്കാരി'കളെ രണ്ടായി പിളര്‍ത്തുമെന്ന് എംഎല്‍എ

English summary
pawar discussed shivsena alliance with sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X