കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിക്ക് പറ്റാത്തത് മോദിക്ക് സാധിക്കുമോ?

Google Oneindia Malayalam News

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി ഒരു തരത്തിലുള്ള ബന്ധത്തിനുമില്ലെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ശരദ് യാദവും എന്‍ സി പിയിലെ മറ്റ് പ്രമുഖ നേതാക്കളും ബി ജെ പിയോട് മൃദുസമീപനം കാട്ടുന്ന പ്രസ്താവനകള്‍ പുറത്തിറക്കുന്നത് ഇരുപാര്‍ട്ടികളും തമ്മില്‍ അടുക്കുന്നതിന്റെ സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ബി ജെ പിയുമായി സഖ്യത്തിലാകുമോ എന്ന ചോദ്യം ഉദിക്കുന്നുപോലുമില്ല എന്നാണ് എന്‍ സി പിയുടെ അവസാനവാക്കായ ശരദ് പവാര്‍ പറയുന്നത്. കേന്ദ്രം ഭരിക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്ക് കിട്ടില്ല. ഞാനൊരു ജ്യോതിഷി ഒന്നുമല്ല, എന്നാല്‍ ഭരിക്കാനുള്ള സീറ്റുകള്‍ ബി ജെ പിക്ക് കിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം - പവാര്‍ പറഞ്ഞു.

sharad-pawar

നരേന്ദ്രമോദി പ്രഭാവം വിലപ്പോകില്ല എന്ന അഭിപ്രായമാണ് പവാര്‍ പറഞ്ഞത്. 200ല്‍ എന്താണ് സംഭവിച്ചത്. ഇന്ത്യ തിളങ്ങുന്നു ക്യാംപെയ്‌നും വാജ്‌പേയിയെ പോലെ ശക്തനായ നേതാവും ഉണ്ടായിട്ടും ബി ജെ പി തോറ്റുപോയില്ലേ. മഹാരാഷ്ട്രയില്‍ ശിവസേനയെ ഒപ്പം കൂട്ടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിളര്‍ത്താനില്ല.

രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ആദ്യം ഭൂരിപക്ഷം കിട്ടട്ടെ എന്ന് മാത്രമാണ് പവാര്‍ ഈ ചോദ്യത്തോട് പ്രതികരിച്ചത്. ഇനി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും 73 കാരനായ പവാര്‍ പറഞ്ഞു. രാജ്യസഭ എം പിയായും പാര്‍ട്ടിനേതൃത്വത്തിലും പ്രവര്‍ത്തിക്കാനാണ് പവാറിന്റെ തീരുമാനം.

English summary
Pawar says BJP won't get numbers for government, rules out joining NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X