Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ഭ്രാന്താലയത്തില്‍ ചികിത്സ നല്‍കണം: പവാര്‍

മുംബൈ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം എന്ന് കേന്ദ്രമന്ത്രിയും എന്‍ സി പി അധ്യക്ഷനുമായ ശരദ് പവാര്‍. മോദിയുടെ മാനസിക നില തകരാറിലായിരിക്കുകയാണ്. അദ്ദേഹത്തെ ഏതെങ്കിലും ഒരു ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം - എന്‍ സി പി സ്ഥാനാര്‍ഥിയായ വിജ് ബാംബ്ലെയ്ക്ക് വേണ്ടി പ്രചാരണം നടത്തവേ പവാര്‍ പറഞ്ഞു.

ശരദ് പവാറിന്റെ മാനസിക നില പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നു എന്ന് ബി ജെ പി തിരിച്ചടിച്ചു. പരാജയം മുമ്പില്‍ കണ്ട് ശരദ് പവാറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. പവാറിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് കൊടുക്കണം - ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ ഗഡ്കരി പറഞ്ഞു.

modi-pawar

ഞായറാഴ്ച അമരാവതിയില്‍ നടത്തിയ റാലിയില്‍ നരേന്ദ്ര മോദി ശരദ് പവാറിനെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. ഇതാണ് പവാറിനെ ചൊടിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രിയായ ശരദ് പവാറിന് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാന്‍ സമയമുണ്ട്. എന്നാല്‍ അദ്ദേഹം കൃഷിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മോദിക്കെതിരെ വിമര്‍ശനവുമായി പവാര്‍ രംഗത്ത് വന്നത്.

മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന മുദ്രാവാക്യത്തെയും പവാര്‍ കളിയാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ കാരണം കോണ്‍ഗ്രസാണ്. മോദിക്ക് അതൊന്നും അറിയില്ല. ഗുജറാത്ത് കലാപബാധിതരെ മോദി സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. രാജ്യത്തിന് ആപത്താണ് നരേന്ദ്ര മോദി - പവാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+