കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിന് എന്‍ഡിഎയില്‍ താല്‍പര്യമുണ്ട്: ബിജെപി

Google Oneindia Malayalam News

മുംബൈ: എന്‍ സി പി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാറിന് എന്‍ ഡി എയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നു മുതിര്‍ന്ന ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞു. ബി ജെ പിയോട് സഖ്യം കൂടാന്‍ പവാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ താനാണ് അത് പറ്റില്ലെന്ന് പറഞ്ഞത്. മഹാരാഷ്ട്രയിലെ ഒരു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഗോപിനാഥ് മുണ്ടെ.

എന്നാല്‍ ഗോപിനാഥ് മുണ്ടെയുടെ വെളിപ്പെടുത്തല്‍ എന്‍ സി പി തള്ളിക്കളഞ്ഞു. ഗോപിനാഥ് മുണ്ടെ കള്ളനാണ്. ഏത്രവലിയ കള്ളങ്ങളും അവര്‍ പറയുമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അറിയാം. എന്‍ സി പി എന്‍ ഡി എയില്‍ ചേരണം എന്ന് ആഗ്രഹിച്ചവരുണ്ട്. എന്നാല്‍ ഞങ്ങളാണ് പറഞ്ഞത് എന്‍ ഡി എയിലേക്ക് ഇല്ലെന്ന്. ഇപ്പോഴും ഭാവിയിലും എന്‍ സി പിയുടെ നിലപാട് ഇതുതന്നെയായിരിക്കും - എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു.

sharad-pawar

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി എന്ന അഭ്യൂഹങ്ങള്‍ക്ക് ഏതാനംു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗോപിനാഥ് മുണ്ടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പവാറും എന്‍ സി പിയുമായി സഖ്യത്തിനില്ലെന്ന് ബി ജെ പിയും വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുമായി എന്‍ സി പിക്ക് പ്രശ്‌നങ്ങളുണ്ട് എന്നാണ് ഗോപിനാഥ് മുണ്ടെ പറയുന്നത്. ഈ പ്രശ്‌നങ്ങളാണ് പവാറിനെ എന്‍ ഡി എയിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്‍ സി പി - കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. എന്‍ സി പിക്ക് വേണ്ടി ശരദ് പവാറും, പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസിന് വേണ്ടി എ കെ ആന്റണിയും അഹമ്മദ് പട്ടേലുമാകും ചര്‍ച്ചയ്‌ക്കെത്തുക.

English summary
NCP leader Sharad Pawar wanted to join the NDA, says BJP leader Gopinath Munde.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X