Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാര്‍ വീണ്ടും ദില്ലിയിലേക്ക്.... രണ്ടാം വട്ട ചര്‍ച്ച, ശിവസേനയെ മുറുകെ പിടിക്കാന്‍ എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യത്തിന് സോണിയാ ഗാന്ധി വഴങ്ങാതെ നില്‍ക്കുന്ന ചര്‍ച്ചയില്‍ നയതന്ത്ര വേഷമണിയാനാണ് ശരത് പവാര്‍ ഒരുങ്ങുന്നത്. അദ്ദേഹം രണ്ടാം വട്ട ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തുമെന്നാണ് സൂചന. ഇനി മൂന്ന് ദിവസം മാത്രമുള്ള സാഹചര്യത്തില്‍ അതിവേഗം കാര്യങ്ങള്‍ നീക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ രാഷ്ട്രപതി സംസ്ഥാനത്ത് നിലവില്‍ വരും.

അതേസമയം രാഷ്ട്രപതി ഭരണം വന്ന് കഴിഞ്ഞാല്‍ ബിജെപിക്ക് അനുകൂല സാഹചര്യം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ആറു മാസത്തിനുള്ളില്‍ മാത്രം തിരഞ്ഞെടുപ്പ് നടന്നാല്‍ മതി. അതിനുള്ളില്‍ ബിജെപി ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍ പ്രതിപക്ഷം ഒറ്റയടിക്ക് മഹാരാഷ്ട്രയില്‍ ഇല്ലാതാവും. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ബിജെപി ശിവസേനയെ ഒപ്പം കൂട്ടാതെ തന്നെ ഭരിക്കുകയും ചെയ്യും.

പവാര്‍ ദില്ലിയിലേക്ക്

പവാര്‍ ദില്ലിയിലേക്ക്

സഖ്യമുണ്ടാക്കേണ്ടത് നിര്‍ണായക കാര്യമാണെന്ന് പവാര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് രണ്ടാം തവണയും സോണിയയെ കാണാന്‍ പവാര്‍ ദില്ലിയിലേക്ക് പോകുന്നത്. നാളെയോ അതുകഴിഞ്ഞുള്ള ദിവസത്തിലോ ആയിരിക്കും ചര്‍ച്ച ഉണ്ടാവുക. അന്ന് തന്നെ ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തില്‍ അന്തി തീരുമാനമുണ്ടാകും. നവംബര്‍ നാലിനാണ് സോണിയയെ പവാര്‍ സഖ്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കണ്ടത്.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

സോണിയ പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ശിവസേനയുമായുള്ള ബന്ധം അപകടകരമാണെന്ന് സോണിയ കരുതുന്നുണ്ട്. എന്നാല്‍ ശിവസേന ബിജെപിയുമായുള്ള തര്‍ക്കം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പവാര്‍ ഉറപ്പിക്കുന്നു. ഉദ്ധവ് താക്കറെയുമായുള്ള വ്യക്തിപരമായ അടുപ്പവും സഖ്യത്തിന് പവാറിനെ നിര്‍ബന്ധിക്കുന്നുണ്ട്. റാവത്ത് നേരിട്ട് പവാറുമായി ചര്‍ച്ചയ്ക്ക് തയ്യാറായത് ഈ അടുപ്പം കാരണമാണ്. എന്നാല്‍ ബിജെപിയുമായി ഇതുവരെ ശിവസേന ചര്‍ച്ച പോലും നടത്തിയിട്ടില്ല.

എന്‍സിപി യോഗത്തിന് ശേഷം

എന്‍സിപി യോഗത്തിന് ശേഷം

എന്‍സിപി യോഗത്തിന് ശേഷം സോണിയയെ കാണാനാണ് പവാര്‍ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലെ സാഹചര്യത്തെ കുറിച്ച് പവാര്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. എന്‍സിപിക്ക് നിര്‍ണായക മന്ത്രി സ്ഥാനവും ഒപ്പം ഉപമുഖ്യമന്ത്രി പദം എന്ന ഓഫറും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സ്പീക്കര്‍ പദവി വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അതേസമയം പവാറിന്റെ രണ്ടാം വരവില്‍ മാത്രമേ ഈ ധാരണ ഉണ്ടാവൂ എന്നാണ് നേതൃത്വം പറയുന്നത്.

ഫുള്‍ സപ്പോര്‍ട്ട്

ഫുള്‍ സപ്പോര്‍ട്ട്

കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി ഭൂരിഭാഗവും ശിവസേന സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സഞ്ജയ് നിരുപം, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ സഖ്യത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് ഇക്കാര്യത്തില്‍ നേരിടുന്നതെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. പ്രധാനമായി ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ ശിവസേനയുടെ നിലപാടാണ് ഇതില്‍ പ്രധാനം. ഉട്ടാവോ ലുംഗി, ബജാവോ പുംഗി എന്ന ബാല്‍ താക്കറെയുടെ വാക്കുകള്‍ ഇപ്പോഴും മറന്നിട്ടില്ലെന്ന് ദക്ഷിണേന്ത്യന്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ഭയം ഇങ്ങനെ

ഭയം ഇങ്ങനെ

ഫട്‌നാവിസ് പുറത്തുപോകുന്ന മുഖ്യമന്ത്രിയാണെന്ന് ശിവസേന ആവര്‍ത്തിച്ച് വ്യക്തമാകുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാതെ രാഷ്ട്രപതി ഭരണത്തിലേക്ക് പോയാല്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ അപ്രസക്തരാകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും മാറുകയും ബിജെപിക്ക് അനുകൂലമായി അത് മാറുകയും ചെയ്യും. അങ്ങനെ വന്നാല്‍ പൃഥ്വിരാജ് ചവാന്‍ മുതല്‍ ശരത് പവാര്‍ വരെയുള്ളവര്‍ ദുര്‍ബലരാകും. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ വരികയും ചെയ്യും. അതോടെ ശിവസേന ഒന്നും മിണ്ടാതെ അനുസരിക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+